കോര്‍പറേറ്റ് ചൂഷണത്തിനെതിരേ ഐക്യം വിപുലപ്പെടുത്തണമെന്ന്
ആനക്കര: കോര്‍പ്പറേറ്റ് ചൂഷണതിനെതിരേ ഐക്യം വിപുലപ്പെടുത്തണമെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) പാലക്കാട് ജില്ലാ രജത ജൂബിലി സമ്മേളനം കൂറ്റനാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം ഇന്ന് സമാപിക്കും. കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ് ഭരണകര്‍ത്താക്കള്‍ സംരക്ഷിക്കുന്നത്. പാര്‍ലിമെന്റില്‍ പി.എഫ്, ആര്‍.ഡി.എ ബില്‍ അവതരിപ്പിച്ചപ്പോള്‍ ഞാനടക്കം 26 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സി.എം. വര്‍ഗീസ് അധ്യക്ഷനായി.
ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. വി.ടി.ബല്‍റാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ്, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. പുഷ്പജ, പാലക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം എ. ഗീത, കെ.പി രാമകൃഷ്ണന്‍, ടി.എസ് പരമേശ്വരന്‍ സംസാരിച്ചു.
സര്‍വ്വീസ് പെന്‍ഷണര്‍ മാസിക അവാര്‍ഡ് എം. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് അന്തരിച്ച കെ.എം.എന്‍ ഭട്ടതിരിപ്പാടിന്റെ പുസ്തക പ്രകാശനം ഉണ്ടായി. എം.എസ്.കുമാറില്‍നിന്ന് ആര്യന്‍ കണ്ണനൂര്‍ പുസ്തകം ഏറ്റുവാങ്ങി. തുടര്‍ന്ന് സംസ്ഥാന വനിതാ രത്‌നം അവാര്‍ഡ് നേടിയ എം. പത്മിനി, ഗ്രന്ഥസുഗന്ധം 2017 സ്ത്രീപക്ഷ കവിതാ രചനക്ക് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ പി. സരോജിനി, ജൈവ പച്ചക്കറി കൃഷിയില്‍ സംസ്ഥാന അക്ഷയശ്രീ അവാര്‍ഡ് കരസ്ഥമാക്കിയ പി. നാരായണന്‍ നായര്‍, ദേശീയ വെറ്ററന്‍ന്‍സ് മീറ്റിലെ മെഡല്‍ ജേതാക്കളായ പി.ബാലസുബ്രമണ്യന്‍, ആര്‍. ചന്ദ്രന്‍, ആര്‍. ബാലന്‍, വി. രാജഗോപാല്‍ എന്നിവരെ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."