HOME
DETAILS

വിരനിര്‍മാര്‍ജനം: ഓഗസ്റ്റ് 10ന് ഡീവേമിങ് ദിനമായി ആചരിക്കുന്നു

  
backup
July 13 2016 | 19:07 PM

%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%a8%e0%b4%82-%e0%b4%93%e0%b4%97%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d

കോഴിക്കോട്: വിരരോഗം നിര്‍മാര്‍ജനം ചെയ്യുന്നതിനായി ദേശീയ തലത്തില്‍ ഓഗസ്റ്റ് 10നു നടത്തുന്ന ഡീവേമിങ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19 വരെ വയസു പ്രായമുള്ളവര്‍ക്ക് ആല്‍ബെന്റസോള്‍ ഗുളിക നല്‍കും.
സ്വകാര്യ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്കണവാടികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണു ഗുളിക നല്‍കുക. ഇതിനായി ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപികമാര്‍, ആശാവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കു പരിശീലനം നല്‍കും.
മണ്ണിലൂടെ പകരുന്ന വിരരോഗം തടയുകയെന്ന ലക്ഷ്യത്തോടെയാണു ദേശീയതലത്തില്‍ ഡിവേമിങ് ദിനാചരണം സംഘടിപ്പിക്കുന്നത്. വിരരോഗം കാരണമുണ്ടാവുന്ന വിളര്‍ച്ച, വളര്‍ച്ചക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനു വേണ്ടിയാണിത്. ഓഗസ്റ്റ് 10നു വിദ്യാലയങ്ങളിലെത്തുന്ന കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനു ശേഷമാണു ഗുളിക നല്‍കുക. അന്ന് ക്ലാസില്‍ ഹാജരാവാത്ത കുട്ടികള്‍ക്ക് ഓഗസ്റ്റ് 16നു നടക്കുന്ന മോപ്പപ്പ് റൗണ്ടില്‍ മരുന്നു നല്‍കും.
ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) അബ്ദുന്നാസര്‍ ബി. അധ്യക്ഷനായി. ഡി.എം.ഒ ഡോ. ആര്‍.എല്‍ സരിത, ഡി.എം.ഒ ഹോമിയോപ്പതി ഡോ. കവിതാ പുരുഷോത്തമന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പാര്‍ഥസാരഥി, ഐ.എം.എ പ്രതിനിധി ഡോ. അജിത് ഭാസ്‌കര്‍, ഐ.എ.പി സെക്രട്ടറി ഡോ. കൃഷ്ണ മോഹന്‍, ഹയര്‍ സെക്കന്‍ഡറി ഡി.ഡി കെ. ഗോകുല്‍ കൃഷ്ണന്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  39 minutes ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  2 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  2 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  5 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  5 hours ago