മലപ്പുറത്ത് യു.ഡി.എഫും, എല്‍.ഡി.എഫും വര്‍ഗീയ ദ്രുവീകരണത്തിലൂടെയാണ് നേട്ടമുണ്ടാക്കിയത്: കുമ്മനം
പാലക്കാട്: മലപ്പുറത്ത് യു.ഡി.എഫും, എല്‍.ഡി.എഫും വര്‍ഗീയ ദ്രുവീകരണത്തിലൂടെയാണ് നേട്ടമുണ്ടാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബി.ജെ.പി ദ്വിദിന സംസ്ഥാന നേതൃയോഗത്തിനു മുന്നോടിയായി പാലക്കാട്ട് നടന്ന കോര്‍കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
മലപ്പുറം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമല്ല. അതെ സമയം മുന്നണികള്‍ക്കെതിരേ ശക്തമായ പോരാട്ടം നടത്തി വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. നിരവധി പ്രതികൂല സാഹചര്യങ്ങളും കടന്നാക്രമണങ്ങളും ഉണ്ടായിട്ടും പാര്‍ട്ടി അതിനെ അതിജീവിച്ചു.
ഒറ്റക്കെട്ടായാണ് ബി.ജെ.പി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഭുവനേശ്വറില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതിനും ഭാവി പരിപാടികള്‍ ആവിഷ്കരിക്കുന്നതിനുമായുള്ള കോര്‍കമ്മിറ്റി സംസ്ഥാന ഭാരവാഹി യോഗം പാലക്കാട്ട് ആരംഭിച്ചു. സംസ്ഥാന സമിതിയോഗം ഇന്നു നടക്കും.
ബി.എല്‍ സന്തോഷ്, എച്ച്. രാജ, ഒ. രാജഗോപാല്‍ എം.എല്‍.എ, സി.കെ. പത്മനാഭന്, പി.കെ. കൃഷ്ണദാസ്, കെ.വി. ശ്രീധരന്, വി. മുരളീധരന്, കെ. സുരേന്ദ്രന്, എം.ടി. രമേഷ്, എ.എന്‍. രാധാകൃഷ്ണന്, ശോഭാസുരേന്ദ്രന്, എ.കെ. നസീര്‍, ജോര്‍ജ് കുര്യന്, പി.എന്‍. വേലായുധന്, കെ.പി. ശ്രീശന്, അഡ്വ.ബി. ഗോപാലകൃഷ്ന്, രാജിപ്രസാദ്, രാധാമണി, പ്രമീളനായിക്, എം.എസ്. സമ്പൂര്‍ണ, ജെ. പത്മകുമാര്‍, വി. ശിവന്‍കുട്ടി, അഡ്വ. നാരായണന് നമ്പൂതിരി, അഡ്വ. സുധീര്‍, വി.കെ. സജീവന്, ജിജി ജോസഫ്, എന്‍. ശിവരാജന്, എം.എസ്. കുമാര്‍, സി. കൃഷ്ണകുമാര്‍, കെ.വൈ. സുരേഷ്, ജി. കാശിനാഥ് പങ്കെടുത്തു. കുമ്മനം രാജശേഖരന് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."