HOME
DETAILS
MAL
പ്രവാസി ധനസഹായം 15 മുതല്‍ വിതരണം ചെയ്യും
backup
June 10 2020 | 03:06 AM
കിനാലൂര്‍: കൊവിഡ് പശ്ചാതലത്തില്‍ തൊഴിലിടങ്ങളിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്ത പ്രവാസികള്‍ക്കും കൊവിഡ് പൊസിറ്റീവായി നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം 15 മുതല്‍ വിതരണം ചെയ്യും.
അപേക്ഷാ സമയത്ത് മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാത്തവര്‍ക്കും അപേക്ഷകരുടെ ബാങ്ക് പാസ്ബുക്കിന് പകരം ഭാര്യയുടെയോ, മാതാപിതാക്കളുടെയോ പാസ്ബുക്ക് നല്‍കിയവര്‍ക്ക് ബന്ധം തെളിയിക്കുന്ന സത്യവാങ്മൂലം ഹാജരാക്കാനും ഒരവസരം കൂടി ലഭിക്കും. ഇത്തരത്തില്‍ കണ്ടെത്തിയ ഇരുപതിനായിരത്തിലധികം അപേക്ഷകള്‍ മാറ്റിവച്ചിട്ടുണ്ടെന്ന് നോര്‍ക്ക ജനറല്‍ മാനേജര്‍ ജഗദീഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."