ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്കരണം: ഉപസമിതിയായി
കണ്ണൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രജീവനക്കാരുടെ ശമ്പളം കാലോചിതമായി പരിഷ്കരിക്കുന്നത് സംബന്ധിച്ച നിര്‍ദേശം തയാറാക്കുന്നതിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ.കെ വാസു ചെയര്‍മാനും മരാമത്ത് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ കൊട്ടറ വാസുദേവ്, ശശികുമാര്‍ പേരാമ്പ്ര, ബോര്‍ഡ് അംഗങ്ങളായ എ. പ്രദീപന്, ടി.എന്‍ ശിവശങ്കരന്, ടി.കെ സുബ്രഹ്മണ്യന് എന്നിവര്‍ അംഗങ്ങളും ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.പി മനോജ് കുമാര്‍ കണ്‍വിനറുമായ ഉപസമിതി രൂപീകരിച്ചു.
ക്ഷേത്രജീവനക്കാര്‍ക്ക് ആരോഗ്യ, അപകട ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുന്നതിന് എസ്റ്റാബ്ലിഷ്മെന്റ് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ശശികുമാര്‍ പേരാമ്പ്ര ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളായ എ. പ്രദീപന്, ടി.എന്‍ ശിവശങ്കരന്, ടി.കെ സുബ്രഹ്മണ്യന് എന്നിവര്‍ അംഗങ്ങളായും ബോര്‍ഡ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ.പി മനോജ് കുമാര്‍ കണ്‍വീനറുമായ ഉപസമിതി രൂപീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."