HOME
DETAILS

ബെവ് ക്യൂ ആപ്പിനെതിരേ പരാതിയുമായി കണ്‍സ്യൂമര്‍ഫെഡും

  
backup
June 10 2020 | 03:06 AM

%e0%b4%ac%e0%b5%86%e0%b4%b5%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af%e0%b5%82-%e0%b4%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b4%b0

 

തിരുവനന്തപുരം: വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബെവ് ക്യൂ ആപ്പിനെതിരേ കണ്‍സ്യൂമര്‍ഫെഡും രംഗത്ത്. ആപ്പുമായി മുന്നോട്ടു പോകാനാകില്ലെന്ന് കാണിച്ച് കണ്‍സ്യൂമര്‍ ഫെഡ് സര്‍ക്കാരിന് കത്ത് നല്‍കി. മദ്യക്കടകളില്‍ നിന്നുള്ള വരുമാനത്തിലാണ് ത്രിവേണിയടക്കമുള്ള കണ്‍സ്യൂമര്‍ ഫെഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശരാശരി ആറു കോടിയുടേതായിരുന്നു കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള ഒരു ദിവസത്തെ മദ്യവില്പന. എന്നാല്‍ ലോക്ക് ഡൗണിനു ശേഷം തുറന്നപ്പോള്‍ ഇത് രണ്ടരക്കോടിയായി കുറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന മിക്ക ഷോപ്പുകള്‍ക്കും പ്രതിദിനം 400 ടോക്കണുകള്‍ പോലും ലഭിക്കുന്നില്ല. എട്ടു ദിവസത്തെ വില്‍പനയിലൂടെ കണ്‍സ്യൂമര്‍ഫെഡിന് ലഭിച്ചത് 21 കോടി 42 ലക്ഷം രൂപയാണ്. നേരത്തേയുള്ള വില്‍പനയുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞത് 48 കോടി ലഭിക്കേണ്ട സ്ഥാനത്താണിത്. ആപ്പ് ഇങ്ങനെ തുടര്‍ന്നാല്‍ മദ്യശാലകള്‍ പൂട്ടേണ്ടിവരുമെന്ന് ബെവ്‌കോയും നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
ആപ്പ് പിന്‍വലിക്കണമെന്ന ആവശ്യവുമായി ബെവ്‌കോയിലെ ഭരണപ്രതിപക്ഷ യൂനിയനുകള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 minutes ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  10 minutes ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 minutes ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  25 minutes ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  an hour ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  an hour ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  an hour ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  an hour ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 hours ago