HOME
DETAILS
MAL
ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി, ഡി.ജി.പിമാരെ ഇനി യു.പി.എസ്.സി തീരുമാനിക്കും, മലബാര്‍ സിമന്റ്‌സില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം- വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
backup
July 03 2018 | 09:07 AM
- സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരെ യൂണിയന്‍ പബ്ലിക്ക് സര്‍വീസ് പാനല്‍ തീരുമാനിക്കുമെന്ന് സുപ്രിംകോടതി. യു.പി.എസ്.സി തയ്യാറാക്കുന്ന പാനലില്‍ നിന്നാണ് നിയമനം നടത്തേണ്ടത്.
- സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
- അന്താരാഷ്ട്ര യോഗാ ദിനമായ ജൂണ്‍ 21 ന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ ചെയ്യുന്ന ചിത്രങ്ങള്‍ എടുക്കാനും ‘ഫിറ്റ്‌നസ് ചലഞ്ചിന്റെ’ വീഡിയോ ചിത്രീകരിക്കാനും ചെലവഴിച്ചത് 35 ലക്ഷം.
- നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്ന മാനസരോവര്‍ തീര്‍ഥാടകരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മോശം കാലാവസ്ഥയാണ് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ നടത്തുന്നതിന് തടസ്സമാവുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
- അധികാരം നഷ്ടമായതിനു പിന്നാലെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ വിമത ശബ്ദമുയരുന്നു. മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ മൂന്ന് എം.എല്‍.എമാര്‍ രംഗത്തെത്തി.
- കൈലാസ് മാനസരോവര്‍ യാത്ര കഴിഞ്ഞു തിരികെ വരുന്നതിനിടെ ശ്വാസതടസം നേരിട്ട് മലയാളി യാത്രിക മരിച്ചു. വണ്ടൂര്‍ കിടങ്ങാഴി മന കെ.എം. സേതുമാധവന്‍ നമ്പൂതിരിപ്പാടിന്റെ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്.
- മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രഹസ്യരേഖകള്‍ കൈയ്യിലുണ്ടായിട്ടും വിജിലന്‍സിന് ഒന്നും ചെയ്യാനായില്ല.
- മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ എട്ടു പ്രതികള്‍ക്കുവേണ്ടി പൊലിസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുക്കും
- ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിചേര്‍ത്ത നാല് വൈദികരില്‍ ഒരാള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
- തട്ടിപ്പുകള്‍ തുടര്‍ക്കഥയായതോടെ ബാങ്ക് ഇടപാടില്‍ ആശങ്കയുമായി നിക്ഷേപകര്‍. രാജ്യത്തെ പ്രധാനപൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഇടപാടുകാരുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള സംഭവങ്ങള്‍ അടിക്കടി അരങ്ങേറുന്നത്
- രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമാക്കി മാറ്റാന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി നിലവിലുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍ ഡിജിറ്റല്‍ സേവനങ്ങളെയും സംവിധാനങ്ങളെയും ഏകോപിപ്പിക്കും.
- ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രിം കോടതി
- കത്‌വയില്‍ എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ ജുവനൈല്‍ ആയ പര്‍വേശ് കുമാര്‍ എന്ന മനുവിന്റെ പ്രായം ഇരുപതാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.
- നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ തിരിച്ചെടുത്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിന് അമ്മ എക്‌സിക്യൂട്ടീവ് നല്‍കിയ കത്തില്‍ വ്യക്തതയില്ലെന്ന് ഡബ്ല്യു.സി.സി.
- കുടുംബത്തിലെ ഒരു അംഗത്തിന്റെ അന്ധവിശ്വാസമാണ് ഡല്‍ഹിയിലെ കൂട്ടമരണത്തിനു പിന്നിലെന്ന് പൊലിസ്. മരിച്ച നാരായണ്‍ ദേവിയുടെ ഇളയ മകന്‍ ലളിത് ഭാട്ടിയ (45) ആണ് ഇവരെ മരണത്തിലേക്കു നയിച്ചത്
- കണ്ണൂര്‍ മട്ടന്നൂരില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ മൂന്ന് ആര്‍.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."