സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ ഷെഫീക്ക് നാടണഞ്ഞു
ജിദ്ദ: കഴിഞ്ഞ രണ്ടര വര്‍ഷം മുമ്ബ് സഊദി കിഴക്കന്‍ പ്രവിശ്യയിലെ സഫ് വയില്‍ വീട്ടുജോലിക്കാരന്റെ വിസയില്‍ എത്തി ദുരിതമനുഭവിച്ച തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി പള്ളിപറമ്പില്‍
ഷെഫീക്ക് തൃശൂര്‍ ജില്ലാ കെ.എം.സി.സിയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു.
നിയമ വിരുദ്ധമായി രണ്ടു വര്‍ഷം സ്പോണ്‍സറുടെ ഗ്രോസറിയില്‍ നിര്‍ബന്ധിത ജോലി ചെയ്ത ഷെഫീക്ക് നാട്ടിലേക്ക് പോകുന്നതിനായി രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നാട്ടിലേക്ക് വിടാത്തതും കൂടെ ഇരുപതിനായിരം സൗദി റിയാല്‍ സ്പോണ്സര് ആവശ്യപ്പെട്ടതുമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം.
തുടര്‍ന്ന് കെ.എം.സി.സി തൃശൂര്‍ ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഷെഫീര്‍ അച്ചു പതിയാശ്ശേരി നിരവധി തവണ സ്പോണ്സറുമായി സംസാരിച്ചെങ്കിലും വിട്ടുവീഴ്ചക്ക് അദ്ദേഹം തയാറാവാത്തതിനാല്‍ ദമ്മാം ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
അതിനിടയില്‍ ഷെഫീക്കിന്റെ വിസ സ്പോണ്സര് ഹുറൂബ് (റദ്ദ്) ആക്കുകയും ചെയ്തു. പിന്നീട് ഖത്തീഫ് കോടതിയിലേക്ക് മാറ്റിയ കേസിന് നിയമസഹായം നല്‍കുന്നതിന് പല തവണകളായി ഷെഫിര്‍ അച്ചു, ജനറല്‍ സെക്രട്ടറി റാഫി അണ്ടത്തോട് എന്നിവര്‍ ഹാജരായി.
വീട്ട് ജോലിക്കാരനെ നിയമവിരുദ്ധമായി ഗ്രോസറിയില്‍ ജോലി ചെയ്യിച്ച നടപടി ശ്രദ്ധയില്‍പ്പെട്ട കോടതി നാലു മാസത്തിന് ശേഷം ഷെഫീക്കിന് യാത്രാരേഖക്കള് നല്കാന് വിധിക്കുകയായിരുന്നു. തുടര്‍ന്ന് സ്പോണ്സറില് നിന്ന് ലഭിച്ച പാസ്പോര്‍ട്ട് ഷെഫീര്‍ അച്ചുവിന്റെ നേതൃത്വത്തില്‍ എക്സിറ്റ് രേഖകള്‍ ശരിയാക്കി ഷെഫീക്കിന് നല്കി.
ഭാരവാഹികളായ റാഫി അണ്ടത്തോട്, അഫ്സല് വടക്കേക്കാട്, എ.കെ.സുല്‍ഫിക്കര്‍ പെഴുങ്കാട് എന്നിവര്‍ സംബന്ധിച്ചു. തൃശൂര്‍ ജില്ലാ കെ.എം.സി.സി നേതാക്കള്‍ക്ക് നന്ദി അറിയിച്ച് ഷെഫീക്ക് നാട്ടിലേക്ക് യാത്ര തിരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."