നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥക്കെതിരെ പ്രതിഷേധ ധര്‍ണ നടത്തി
നെട്ടൂര്‍: നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നന്ന് ആവശ്യപ്പെട്ടു കൊണ്ട് മരട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
അടിയന്തിരമായി കിടത്തി ചികത്സ പുനരാരംഭിക്കണമെന്നും. രോഗികള്‍ക്കാവശ്യമായ മരുന്നുകളും പോഷകാഹാരവും വിതരണം ചെയ്യണമെന്നും ആശുപത്രി മാനേജുമെന്റ് കമ്മിറ്റി മൂന്നു മാസത്തിലൊരിക്കല്‍ നിര്‍ബ്ബന്ധമായും കൂടണമെന്നും ആശുപത്രിയെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ ധര്‍ണ്ണ മുന്‍ മന്ത്രി ഡൊമിനക്ക് പ്രസന്റേഷന് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറല്‍ സെക്രട്ടറി ആര്.കെ സുരേഷ് ബാബു അദ്ധ്യക്ഷതവഹിച്ചു. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം കെ.ബി മുഹമ്മദ് കുട്ടി മാസ്റ്റര്‍, മരട് നഗരസഭ മുന്‍ ചെയര്മാന് അഡ്വ.ടി.കെ ദേവരാജന്‍, ടി.പി ആന്റണി മാസ്റ്റര്‍, തൃപ്പൂണിത്തുറ ബ്ലോക്ക് പ്രസിഡന്റ് സി. വിനോദ്. ആന്റണി കളരിക്കല്‍, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സല് നമ്പ്യാരത്ത്, ഇബ്രാഹീം കൗണ്‍സിലര്‍മാരായ പി ജെ ജോണ്സണ്, ദേവൂസ്, ബിനു ജോസഫ് , നദീറ, മോളി ജെയിംസ്,വത്സ ജോണ്‍, എന്‍.വി ബാലകൃഷ്ണന്, മുന്‍ കൗണ്‍സിലര്‍ ഗ്രേസി സൈമണ്‍, സി.ഇ.വിജയന്, എന്‍.കെ സലീം, റഷീദ്, ബിനോയ് ജോസഫ്, എന്‍.ജെ കബാബു, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."