പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറിയെ തടഞ്ഞുവച്ചു
മൂവാറ്റുപുഴ: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിക്ഷേധിച്ച് നഗരസഭ സെക്രട്ടറിയെ പ്രതി പക്ഷഅംഗങ്ങള്‍തടഞ്ഞുവച്ചു.വിഷു വും, ഈസ്റ്ററും പ്രമാണിച്ച് നല്‍കിയ പെന്‍ഷനാണ് വാര്‍ദ്ദ ക്യത്തിന്റെ അവശതയില്‍ കഴിയുന്ന 60 മുതല്‍ 90 വയസു വരെ പ്രായമുള്ള 250ഓളം പേര്‍ക്ക് ലഭിക്കാതെ വന്നത്. വിശേഷ ദിവസങ്ങളുമായി ബന്ധപെട്ട് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മാസങ്ങള്‍ക്ക് മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ പെന്‍ഷനു വേണ്ടി ലഭിച്ച അപേക്ഷകള്‍ ഡി.ബി.റ്റി സെല്ലിന്റെ സൈറ്റില്‍ അപ് ലോഡ് ചെയ്യാതെ ബന്ധപെട്ട ഉദ്യോഗസ്ഥര്‍ മൂലക്ക് തള്ളിയതാണ് പാവങ്ങളുടെ പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായത്.കഴിഞ്ഞ ഫെബ്രുവരിയില്‍സാമൂഹ്യസുരക്ഷ ഡയറക്ടറേറ്റിന്റെ സൈറ്റ് നിശ്ചിത ദിവസങ്ങളില്‍ തുറന്നിരുന്നു.ഇക്കാര്യം നഗരസഭയെ അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.എന്നാല്‍ ബന്ധപെട്ട ഉദ്യോഗസ്ഥ, ലഭിച്ച അപേക്ഷകള്‍ അപ് ലോഡ് ചെയ്യാതെ മാറ്റി വയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ തവണവും ഇതേ സംഭവം അരങ്ങേറിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിരുന്നില്ല. 60വയസു മുതല്‍ 85 വയസു വരെ 1000 രൂപയും,85 വയസിനു മുകളിലേക്ക് 1500 രൂപയുമാണ് പെന്‍ഷന്‍ ലഭിക്കുന്നത്. വാര്‍ദ്ദക്യത്തിന്റെ അവശതകള്‍ക്കിടയിലും പലരും പെന്‍ഷനു വേണ്ടി ഓഫീസ് കയറിയിറങ്ങാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. നടക്കാന്‍ പോലും പ്രയാസപെട്ട് പടികള്‍ കയറി എത്തി ഉദ്യോഗസ്ഥരുടെ അടുത്തെത്തി പെന്‍ഷന്‍ ചോദിക്കുമ്പോള്‍ കൃത്യമായി മറുപടി പോലും ലഭിക്കുന്നില്ല.
ദയനീയ കാഴ്ചകള്‍ കണ്ട് പ്രതിപക്ഷ അംഗങ്ങള്‍ ഇടപെട്ടപ്പോഴാണ് അപേക്ഷകള്‍ മൂലയില്‍ തള്ളിയതായി കണ്ടെത്തിയത്.ഇതോടെ പ്രതിപക്ഷം സമരവുമായി രംഗത്തിറങ്ങി സെക്രട്ടറിയെ തടയുകയായിരുന്നു.പ്രശ്‌നം വിവാദമായതോടെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മൂലമാണ് സാധുക്കളുടെ പെന്‍ഷന്‍ മുടങ്ങാന്‍ കാരണമായതെന്നും, അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി ഉറപ്പുനല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."