HOME
DETAILS
MAL
വര്‍ഗീയ വിദ്വേഷത്തെ ചെറുത്തു തോല്‍പ്പിക്കും
backup
April 18 2017 | 20:04 PM
കൊച്ചി:ജില്ലയില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താനുള്ള സംഘപരിവാര്‍ ശ്രമത്തെ ജനങ്ങളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് ഡ.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് പറഞ്ഞു.
കരുമാല്ലൂര്‍ പഞ്ചായത്തിലെ മറിയപ്പടിയില്‍ ഈസ്റ്ററിന്റെ തലേന്ന് ഗോസംരക്ഷണ സേനയുടെ പേരില്‍ നടന്ന അതിക്രമം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമായിരുന്നു. ഇത് അനുവദിക്കാനാവില്ല.
എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നുമുള്ള പൗരന്റെ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താന്‍ ഒരു വിഭാഗം ശ്രമിക്കുമ്പോള്‍ അഭ്യന്തര വകുപ്പും മുഖ്യമന്ത്രിയും കുറ്റകരമായ നിസ്സംഗത പുലര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."