HOME
DETAILS

സഊദിയിൽ പുതിയ വൈറസ് കേസുകളും മരണവും ഉയർന്ന് തന്നെ; ഇന്ന് 36 മരണം, 3717 പുതിയ വൈറസ് ബാധ,1615 രോഗ മുക്തി

  
backup
June 10, 2020 | 12:39 PM

saudi-covid-updates-june-10-06-00

    റിയാദ്: സഊദിയിൽ വീണ്ടും പുതിയ വൈറസ് ബാധയും മരണ നിറയ്ക്കും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധയേറ്റു 36 പേർ മരണപ്പെട്ടതിനു പുറമെ 3717 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒറ്റ ദിവസം കണ്ടെത്തിയ ഏറ്റവും ഉയർന്ന വൈറസ് ബാധ നിരക്കാണിത്. ഇന്ന് 1615 രോഗികളാണ് രോഗ മുക്തി നേടിയത്. 1693 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.

   ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 819 ആയും വൈറസ് ബാധിതർ 112288 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 1615 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 77954 ആയും ഉയർന്നു.

   ആയിരത്തിലധികം വൈറസ് ബാധയാണ് തലസ്ഥാന നഗരിയായ റിയാദിൽ ഒറ്റ ദിവസം സ്ഥിരീകരിച്ചത്. റിയാദ് 1317, ജിദ്ദ 460, ഹുഫൂഫ് 194, ദമാം 189, ഖത്വീഫ് 157, മക്ക 140, മദീന, ത്വായിഫ് 127 വീതം, ഖോബാർ 103, ദിരിയ 63, മുസാഹ്മിയ 55, ദഹ്‌റാൻ 52, അബഹ 50, മുബാറസ് 47, ഹായിൽ 42, ജുബൈൽ 41, വാദി അൽ ദവാസിർ 34, ഉയൂൻ, സ്വഫ്‌വ 33 വീതം,ബുറൈദ 31, അൽ ഖർജ് 28, യാമ്പു 24, ഹോത്താ ബനീ തമീം 23, റാസ്‌ തന്നൂറ, ബൈഷ് 21 വീതം, ജസാൻ 20, നജ്‌റാൻ, തബൂക് 17 വീതം, ഖമീസ് മുശൈത്, വാദി ബിൻ ഹഷ്‌ബൽ 16 വീതം, അഹദ് റുഫൈദ 15, അൽ സുലൈൽ 11, അൽ ജഫർ, സ്വബിയ 10 വീതം. പത്തിലധികം വൈറസ് ബാധ കണ്ടെത്തിയ സ്ഥലങ്ങൾ ഇവയാണ്. കൂടാതെ മറ്റു 65 മറ്റു നഗരങ്ങളിലും പത്തിൽ താഴെ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. 

    ഇന്ന് 22,139 രോഗ പരിശോധന പൂർത്തിയാക്കി. ഇതിനകം 1,019,812 ടെസ്റ്റുകളാണ് രാജ്യത്താകമാനും ആകെ നടത്തിയത്. ഇന്നത്തെ റിപ്പോർട്ടിൽ മാത്രം 12 രോഗികളാണ് അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. രാജ്യത്താകമാനം നിലവിൽ 1,693 രോഗികളാണ് ഗുരുതരാവസ്ഥയിലുള്ളത്. രാജ്യത്തെ 180 സിറ്റികളിൽ രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രധാനമന്ത്രിയുടെ അഭിസംബോധന പെരുമാറ്റച്ചട്ട ലംഘനം; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി

National
  •  3 days ago
No Image

സൂര്യക്ക് ശനിദശ; അജിത് അഗാർക്കർ തുടരും, 2027 ലോകകപ്പ് വരെ കാലാവധി നീട്ടാൻ ബിസിസിഐ

Cricket
  •  3 days ago
No Image

കേരളത്തില്‍ രണ്ട് ദിവസം കൂടി കടുത്ത ചൂട് തുടരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

നിതിന്‍ രാജിന്റെ മരണം ലോണ്‍ ആപ്പ് ഭീഷണി മൂലം; ജാതി വിവേചന ആരോപണം തള്ളി കോളജ് മാനേജ്‌മെന്റ്

Kerala
  •  3 days ago
No Image

ഐപിഎല്ലിൽ 'ഭുവി' വിസ്മയം; ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുമോ? മുൻ സൂപ്പർ താരത്തിന്റെ വാക്കുകൾ ചർച്ചയാകുന്നു

Cricket
  •  3 days ago
No Image

യു.എ.ഇയിൽ കാലാവസ്ഥാ മാറ്റം; വരും ദിവസങ്ങളിൽ മഴക്കും കാറ്റിനും സാധ്യത | UAE Weather Updates

Weather
  •  3 days ago
No Image

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; കപ്പലുകള്‍ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്, പശ്ചിമേഷ്യ യുദ്ധഭീതിയില്‍

International
  •  3 days ago
No Image

ലബനാനെയും വിഭജിക്കാൻ ഇസ്റാഈൽ; തെക്കൻ അതിർത്തിയിൽ 'മഞ്ഞ വര' പ്രഖ്യാപിച്ചു

International
  •  3 days ago
No Image

വാഹനാപകടം: മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ല; നടന് ക്ലീന്‍ ചിറ്റ് നല്‍കി പൊലിസ്

Kerala
  •  3 days ago
No Image

ലോൺ ആപ്പ് കെണി: കേരളത്തിൽ നിന്ന് തട്ടിയത് 70 കോടി; അഞ്ചിലൊരാൾ സ്ത്രീ, മലപ്പുറത്ത് പരാതി പ്രവാഹം

Kerala
  •  3 days ago