HOME
DETAILS

മഴക്കാലപൂര്‍വ ശുചിത്വ ക്യാംപയിന്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

  
backup
April 18 2017 | 21:04 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b5-%e0%b4%95%e0%b5%8d


ആലപ്പുഴ: മണ്‍സൂണ്‍ കാലത്ത് കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണം ഈ മാസത്തില്‍ തന്നെ ആരംഭിക്കുന്നു. ഇതു സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ ജില്ലാതല ശില്‍പ്പശാല ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്നു. 25,000 രൂപ ഓരോ വാര്‍ഡിനും അനുവദിക്കും. ഡിസ്‌പോസിബിള്‍ ഫ്രീ മഴക്കാലപൂര്‍വ്വ കാമ്പയിന്‍ എന്ന പേരിലാണ് ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി എല്ലാതലങ്ങളിലും സുരക്ഷിത ശുചീകരണ മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളിലൂടെ പരിസരശുചിത്വം ഉറപ്പാക്കും.
ഈ മാസം തന്നെ എല്ലാ ഗ്രാമനഗര പ്രദേശങ്ങളിലും വാര്‍ഡ്തല ആരോഗ്യ ശുചിത്വപോഷണ സമതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ നിശ്ചയിച്ച് നടപ്പിലാക്കണം. ഇതിനായി ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ശുചിത്വ മാപ്പിങും വാര്‍ഡുതല കര്‍മ്മ പരിപാടികളും ആസൂത്രണവും നടക്കും. ബ്ലോക്ക് തല പരിശീലനവും ഗ്രാമപഞ്ചായത്ത് തല പരിശീലനവും 22നകം പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. ജില്ലാ ശുചിത്വമിഷന്‍ ടീം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവരെ കൂടാതെ ബ്ലോക്കില്‍ നിന്നും ആരോഗ്യവകുപ്പ്, ഹോമിയോ, ആയൂര്‍വേദം, എസ്.എസ്.എ.റിസോഴ്‌സ് ഗ്രൂപ്പ്, കുടുംബശ്രീ ജില്ലാമിഷന്‍ ടീം, നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രതിനിധികള്‍ അടങ്ങുന്ന ടീമിന് പരിശീലനം ജില്ലാതലത്തില്‍ നല്‍കും. ഇതു കൂടാതെ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍ക്കുള്ള പ്രത്യേക ഓറിയന്റേഷന്‍ ശില്‍പ്പശാലയും സംഘടിപ്പിക്കും.
ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ വാര്‍ഡ് തലത്തില്‍ നിന്നും രണ്ടു പേര്‍ (സാനിട്ടേഷന്‍ സമിതി) ഹെഡ് മാസ്റ്റര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍, അഗ്രികള്‍ച്ചറല്‍ ഓഫിസര്‍, വി.ഇ.ഒ ബന്ധപ്പെട്ട സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് ബ്ലോക്ക്, നഗരസഭാതലപരിശീലനം നല്‍കും. ഏപ്രില്‍ മാസം ആരംഭിച്ച് കാലവര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വിപുലമായ കര്‍മ്മപരിപാടികള്‍ക്കാണ് രൂപം നല്‍കുക.വാര്‍ഡ്തല ആരോഗ്യ ശുചിത്വപോഷണ സമിതി വിളിച്ചുചേര്‍ത്ത് ശൂചിത്വ മാപ്പിങും കര്‍മപദ്ധതി രൂപീകരണവും നടപ്പാക്കുന്നതിന് വാര്‍ഡ് മെമ്പര്‍മാര്‍ൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കണം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം.കുട്ടികള്‍ക്കായി ഗ്രീഷ്‌മോത്സവം ക്യാമ്പ് സംഘടിപ്പിക്കും. വാര്‍ഡ്തലത്തിലെ ശുചിത്വകൂട്ടായ്മയില്‍ വച്ച് ശുചിത്വസ്‌ക്വാഡുകള്‍ രൂപീകരിക്കും. ഭവന സന്ദര്‍ശനത്തിലൂടെ മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും അവയുടെ പ്രാധാന്യവും ബോധ്യപ്പെടുത്തുക, ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക, കൊതുകുകളുടെ ഉറവിടങ്ങള്‍ കണ്ടുപിടിച്ച് നശിപ്പിക്കുക, കുടിവെള്ള ശുചിത്വം പരിശോധിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക, പാത്രങ്ങളിലും ടാങ്കുകളിലും ജലം സംഭരിച്ച് സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരിക്കുക.
മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും കത്തിക്കുന്നതും മാരകരോഗങ്ങള്‍ക്ക് കാരണമാകുമെന്ന സന്ദേശം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ശുചിത്വ സ്‌ക്വാഡുകള്‍ നിര്‍വഹിക്കുക. ഗ്രാമപഞ്ചായത്ത്മുന്‍സിപ്പാലിറ്റിമുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍തല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏറ്റെടുക്കണ്ടേ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി അതത് ഗ്രാമപഞ്ചായത്ത്മുന്‍സിപ്പാലിറ്റിമുന്‍സിപ്പല്‍ കേര്‍പ്പറേഷന്‍ വിളിച്ചു ചേര്‍ക്കും. 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക ബാഗുകള്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംഭരണവും, റീസൈക്കിള്‍ ചെയ്യുന്നതിനായി പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍, റോഡുകള്‍, ഓടകള്‍, തോട്, കുളം, കിണര്‍ വൃത്തിയാക്കല്‍, ടാങ്കുകള്‍ വൃത്തിയാക്കല്‍, ജലദൗര്‍ലഭ്യമുള്ളിടത്ത് പൊതുജനത്തിനും കന്നുകാലികള്‍ക്കും പക്ഷികള്‍ക്കും ആവശ്യമായ കുടിവെള്ളം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് ഉറപ്പാക്കുക എന്നിവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിര്‍വഹിക്കണം.
വെള്ളിയാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച എല്ലാ ഓഫീസുകള്‍, ആശുപത്രി മറ്റു സ്ഥാപനങ്ങള്‍ , ഞായറാഴ്ച എല്ലാ വീടുകള്‍ പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കണം. വീടിന് അനുബന്ധമായുള്ള പുരയിടത്തില്‍ ഉപേക്ഷിക്കപ്പെട്ട ചിരട്ട, ടിന്ന്, മുട്ടത്തോട്, തൊണ്ട്, ടയര്‍, പ്ലാസ്റ്റിക് കൂട്, പ്ലാസ്റ്റിക് കപ്പ്, പ്ലാസ്റ്റിക് ഷീറ്റ്, ഉടഞ്ഞ ഗ്ലാസ്, കുപ്പികള്‍, കുപ്പിയുടെ അടപ്പുകള്‍ എന്നിവ ഉള്‍പ്പെടെ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുള്ള എല്ലാ വസ്തുക്കളും ഒഴിവാക്കണം. ചെടിച്ചട്ടി, ചെടിച്ചട്ടിക്കടിയിലെ ട്രേ, എയര്‍ കൂളര്‍, റഫ്രിജറേറ്ററിന് അടിവശം എന്നിവിടങ്ങളില്‍ കൊതുക് മുട്ടയിട്ട് വളരാന്‍ സാഹചര്യമില്ലെന്ന് ഉറപ്പാക്കുക, കോണ്‍ക്രീറ്റ് വീടുകളില്‍ ടെറസിലും കൈവരിക്കുള്ളിലും ചപ്പുചവറുകള്‍ ഇല്ലെന്ന് ഉറപ്പാക്കുക, ഉറവിട മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളില്‍ (കമ്പോസ്റ്റ് പിറ്റ്, മണ്‍കല കമ്പോസ്റ്റിങ്, പൂച്ചെട്ടി കമ്പോസ്റ്റിങ് തുടങ്ങിയവ) ഏതെങ്കിലും ഉപയോഗിക്കണം.
പ്ലാസ്റ്റിക് കിറ്റുകളും കവറുകളും ഒഴിവാക്കി പുനരുപയോഗിക്കാന്‍ കഴിയുന്ന തുണി സഞ്ചികള്‍ ഉപയോഗിക്കുക. രോഗപ്രതിരോധ നിയന്ത്രണ കാര്യങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കിടയിലും ക്ഷീര കര്‍ഷകര്‍ക്കിടയിലും അവബോധമുണ്ടാക്കുന്നതിന് കൃഷി വകുപ്പിനെ ചുമതലപ്പെടുത്തി.ഗൃഹ സന്ദര്‍ശനവും സ്ഥാപന സന്ദര്‍ശനവും നടത്തുവാന്‍ ആവശ്യമായ അങ്കണവാടി ടീച്ചര്‍, ഹെല്‍പ്പര്‍ തുടങ്ങിയവരെയും വോളണ്ടിയര്‍മാരായും സൂപ്പര്‍ വൈസര്‍മാരെയും നിയോഗിക്കും. ജില്ലാതലത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ സമിതിയുണ്ടാക്കണം. ഇതിന്റെ പ്രവര്‍ത്തനത്തിന് ജില്ലാ കളക്ടര്‍ മേല്‍നോട്ടം വഹിക്കും. ആലപ്പുഴയില്‍ ഉണ്ടാകുന്ന എലിപ്പനി കേസുകളില്‍ മൂന്നില്‍ രണ്ടും ആലപ്പുഴ നഗരസഭയിലാണ്. ഇക്കാര്യത്തില്‍ നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം പ്രത്യേകം ശ്രദ്ധിക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-11-2024

PSC/UPSC
  •  24 days ago
No Image

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയിൽ ചാംപ്യന്മാരായി ഇന്ത്യ

Others
  •  25 days ago
No Image

മദീനയില്‍ സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ആരംഭിക്കാന്‍ സഊദി അറേബ്യ; ഒരേ സമയം 400 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം

Saudi-arabia
  •  25 days ago
No Image

തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

Kerala
  •  25 days ago
No Image

അധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ

Saudi-arabia
  •  25 days ago
No Image

കെ ഗോപാലകൃഷ്‌ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ

Kerala
  •  25 days ago
No Image

സഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം

Saudi-arabia
  •  25 days ago
No Image

ഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

National
  •  25 days ago
No Image

റസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്‌ഫോം ഒരുക്കി ദുബൈ 

uae
  •  25 days ago
No Image

ക്രിക്കറ്റ് മത്സരത്തിനിടെ സ്‌ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്

Cricket
  •  25 days ago