വിമാനവാഹിനി കപ്പലിലെ മോഷണം: രണ്ടുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു
കൊച്ചി: ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലായ' വിക്രാന്ത്'ലെ അഞ്ച് ഹാര്‍ഡ് ഡിസ്കുകള്‍ മോഷണംപോയ സംഭവത്തില്‍ രണ്ടുപേരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്തു.
കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന കപ്പലിനുള്ളില്‍ പെയിന്റിങ്ങിനെത്തിയ രണ്ട് രാജസ്ഥാന്, ബിഹാര്‍ സ്വദേശികളാണ് പിടിയിലായത്. കഴിഞ്ഞ സെപ്റ്റംബറിലാണ് മോഷണം നടന്നത്. മറ്റൊരു സ്വകാര്യ കമ്പനിയുടെ കരാര്‍ ജീവനക്കാരാണിവര്‍. ഇവരെ രാജസ്ഥാനിലും ബിഹാറിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരില്‍നിന്ന് രണ്ട് ഹാര്‍ഡ് ഡിസ്കുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു.
അപ്രതീക്ഷിതമായി തൊഴില്‍ നഷ്ടപ്പെട്ടതിലുള്ള വിഷമവും ദേഷ്യവുംകൊണ്ടാണ് മോഷണം നടത്തിയതെന്ന് ഇവര്‍ എന്‍.ഐ.എക്ക് മൊഴി നല്‍കിയതായാണ് വിവരം. കപ്പല്‍ശാലയിലെ തൊഴിലാളികളുടെ വിരലടയാളം പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെപ്പറ്റി അന്വേഷണസംഘത്തിന് സൂചന ലഭിച്ചത്. പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."