HOME
DETAILS

ഓട്ടിസം എന്ന കൊച്ചുവില്ലന്‍

  
backup
March 27 2019 | 23:03 PM

autism-villain-spm-today-articles

സമീപകാലത്തായി നമുക്കു സുപരിചിതമായ പദമാണ് 'ഓട്ടിസം.' ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ ഒരു പ്രശ്‌നക്കാരന്‍ (പ്രശ്‌നക്കാരി) തലപൊക്കുമ്പോള്‍, മാതാപിതാക്കള്‍ ആധിയോടെ ആദ്യമായി അന്വേഷിക്കുന്നതു തങ്ങളുടെ കുട്ടിക്ക് ഓട്ടിസം വന്നു പെട്ടുവോയെന്നാണ്.

എന്താണ് ഈ പ്രതിഭാസം
ഓട്ടിസമെന്നത് ഓട്ടിസ്റ്റിക് സ്‌പെക്ട്രല്‍ ഡിസോര്‍ഡര്‍ എന്ന വലിയ കുടക്കീഴില്‍ വരുന്ന അവസ്ഥയാണ്. നാഡീവ്യൂഹത്തിന്റെയും തലച്ചോറിന്റെയും ചില സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നതു മൂലം സംഭവിക്കുന്ന സ്വഭാവ, പെരുമാറ്റ, ചിന്താവൈകല്യമാണത്.

കാരണങ്ങള്‍
ഏതൊക്കെ അവസ്ഥകളാണ് ഓട്ടിസത്തിനു കാരണമാകുന്നതെന്നു കൃത്യമായി കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാലും ചില സാധ്യതകള്‍ മനസ്സിലാക്കാനും അപഗ്രഥിക്കുവാനും ശാസ്ത്രത്തിനു കഴിഞ്ഞിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ കഴിക്കുന്ന ചില മരുന്നുകള്‍, ശാരീരികവും മാനസികവുമായ പ്രതിസന്ധികള്‍, ചിലതരം ജോലികളില്‍നിന്നുളവാകുന്ന സമ്മര്‍ദം, വൈകാരിക പിരിമുറുക്കങ്ങള്‍ തുടങ്ങിയവ ഇതിലേയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കാം.

കുട്ടികളില്‍ പ്രകടമാകുന്ന
സ്വഭാവങ്ങള്‍
ജനിച്ചു മൂന്നു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഓട്ടിസമുണ്ടെങ്കില്‍ സാധാരണനിലയില്‍ ലക്ഷണം പ്രകടമാകും. മറ്റൊരു വിഭാഗം കുട്ടികളില്‍, വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളും കുറച്ചു സാവധാനമായെന്നു വരാം. മറ്റു ചിലരില്‍ ഏകദേശം ഒന്നര വയസ്സുവരെ സാധാരണ വളര്‍ച്ചാഘട്ടങ്ങള്‍ പൂര്‍ത്തിയാക്കുകയും അതിനുശേഷം ക്രമേണ ഈ പ്രത്യേക അവസ്ഥാ വിശേഷത്തിലേയ്ക്കു വരികയും ചെയ്‌തേക്കാം. സംസാരം കുറയുകയോ തീര്‍ത്തും ഇല്ലാതെയാവുകയോ ചെയ്യുന്നതാണ് ഏവരുടെയും ശ്രദ്ധയില്‍പ്പെടുന്ന ആദ്യ ലക്ഷണം.
മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറി തന്റേതായ ലോകത്തു സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടും. കൈകൊണ്ടും മുഖചലനങ്ങള്‍ കൊണ്ടും ആവര്‍ത്തിച്ചു കാണിക്കുന്ന ചില ആംഗ്യങ്ങള്‍ ഇത്തരം കുട്ടികളുടെ പ്രത്യേകതയാണ്. ആശയവിനിമയം തടസ്സപ്പെടുന്നതോടെ കൂടുതല്‍ ആംഗ്യങ്ങളും മുഖ ചേഷ്ടകളും അസ്വസ്ഥതയോടെ കാണിക്കാന്‍ തുടങ്ങും.
പേരു വിളിക്കുമ്പോള്‍ ശ്രദ്ധിക്കാതിരിക്കുക, ദൃഷ്ടിയുറപ്പിച്ച് ഒരാളുടെ മുഖത്തു ശ്രദ്ധിക്കാതിരിക്കുക എന്നിവ ആദ്യലക്ഷണങ്ങളാണ്. ശബ്ദം, വെളിച്ചം തുടങ്ങിയവയോട് അസാധാരണ രീതിയിലുള്ള പ്രതികരണമുണ്ടാകാറുണ്ട്. ബാഹ്യപ്രതീകങ്ങളോടു സഹിഷ്ണുത കുറയുന്നതാണ് ഇതിന്റെ കാരണം.
ഓട്ടിസ്റ്റിക് സ്‌പെക്ടറല്‍

ഡിസോര്‍ഡറില്‍ വരുന്ന
മറ്റു വിഭാഗങ്ങള്‍:
1) ഓട്ടിസ്റ്റിക് ഡിസോര്‍ഡര്‍: സാധാരണക്കാര്‍ ഓട്ടിസം എന്നു കണക്കാക്കുന്ന അടക്കമില്ലായ്മ (ഹൈപ്പര്‍ ആക്ടിവിറ്റി), ശ്രദ്ധക്കുറവ് എന്നിവ ഈ വിഭാഗത്തില്‍ പെടും.
2) ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം: ഈ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കു ഭാഷയില്‍ പ്രശ്‌നം നേരിടുന്നില്ല. ബുദ്ധിശക്തിയില്‍ ശരാശരിയോ അതിനുമുകളിലോ ഉള്ള പ്രകടനം ഇവര്‍ കാഴ്ചവയ്ക്കാറുണ്ട്. പക്ഷേ, സാമൂഹിക-ബൗദ്ധിക ഇടപെടലുകളില്‍ ഇവര്‍ പ്രശ്‌നക്കാരാണ്.
3) ബാല്യ-ശൈഥില്യ വൈകല്യങ്ങള്‍: ഒന്നുരണ്ടു വയസ്സുവരെ തികച്ചും സാധാരണയായി വളരുന്ന കുട്ടികളില്‍ സംസാരവും സാമൂഹികബന്ധങ്ങളും കുറയുകയോ ഇല്ലാതാകുകയോ ചെയ്യുന്ന അവസ്ഥ.

അവസ്ഥാ നിര്‍ണയം:
കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ ശരിയായ വൈദ്യപരിശോധന കൂടിയേ തീരു. ശിശുരോഗ വിദഗ്ധന്റെയും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയും സഹായത്തോടെ അതതു സമയത്തെ അവസ്ഥ മനസ്സിലാക്കുന്നത് അത്യാവശ്യമാണ്.
ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ വിവിധ അവസ്ഥകള്‍ മനസ്സിലാക്കി അവയെ അപഗ്രഥിച്ചും വിശകലനം ചെയ്തും താരതമ്യം ചെയ്തും എത്ര ശതമാനം വൈകല്യമുണ്ടെന്നു കണ്ടെത്താം. കുട്ടിയുടെ പ്രശ്‌നങ്ങള്‍ കൃത്യമായി മനസ്സിലാക്കി, വ്യക്തിഗതാടിസ്ഥാനത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങളാണു നടപ്പാക്കേണ്ടത്.
ഇത്തരം കുട്ടികളെ നിരീക്ഷണ വിധേയമാക്കിയതിന്റെ അടിസ്ഥാനത്തിലുണ്ടായ കണ്ടെത്തലുകളില്‍ മുഖ്യം ഏതെങ്കിലും തരത്തിലുള്ള പ്രത്യേക കഴിവ് ഇവരില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ടെന്നതാണ്. സംഗീതം, നൃത്തം, ചിത്രരചന എന്നിങ്ങനെ ഏതെങ്കിലും വിഷയത്തില്‍ അവര്‍ മുന്നിലായിരിക്കും. അതേതെന്നു കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നല്‍കിയാല്‍ അവരെ ഉയര്‍ത്തിക്കൊണ്ടുവരാനാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  9 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  9 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  9 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  9 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  9 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  9 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  9 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  9 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  9 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  9 days ago