പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സി.പി.ഐ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സി.പി.ഐ. ഇന്നലെ നടന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സി.പി.ഐ മത്സരിക്കുന്ന നാലു മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് നടക്കാന്‍ പോകുന്നത്. അതിനെ നേരിടാന്‍ നിലവിലുള്ള പ്രചാരണ പരിപാടികള്‍ പോരെന്നും എക്സിക്യൂട്ടീവില്‍ അഭിപ്രായമുയര്‍ന്നു.
സി.പി.ഐ മത്സരിക്കുന്ന തിരുവനന്തപുരത്ത് എതിരാളികള്‍ ശക്തരും ദേശീയതലത്തില്‍ അറിയപ്പെടുന്നവരുമാണ്. വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ മത്സരിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സി.പി.ഐയുടെ ദേശീയ നേതാക്കളെ ഉടന്‍ പ്രചാരണത്തിനിറക്കണമെന്നും എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി, ഡി. രാജ, ആനി രാജ തുടങ്ങിയ ദേശീയ നേതാക്കളെ ഉടന്‍ പ്രചാരണത്തിനിറക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് യോഗത്തെ അറിയിച്ചു. ഇവര്‍ എത്തുന്ന തിയതികള്‍ കിട്ടിയിട്ടില്ല. വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് തീരുമാനമാകുമെന്നും കാനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."