HOME
DETAILS

ജയമോഹന്‍ തമ്പിയുടെ  മരണം: മകന്‍ റിമാന്‍ഡില്‍

  
backup
June 11 2020 | 02:06 AM

%e0%b4%9c%e0%b4%af%e0%b4%ae%e0%b5%8b%e0%b4%b9%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82
 
 
 
തിരുവനന്തപുരം: മുന്‍ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ (64) കൊലപാതകത്തില്‍ മകന്‍ അശ്വിനെ റിമാന്‍ഡ് ചെയ്തു. 
മദ്യപാനത്തിനിടെ പണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലിസ് പറഞ്ഞു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികത കണ്ടതിനെത്തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്. ഭിത്തിയുടെ കൂര്‍ത്തഭാഗം തലയുടെ പിന്നിലിടിച്ചുണ്ടായ ആഘാതമാണു മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ബോധം പോയെങ്കിലും ഉടനെ മരിക്കാന്‍ സാധ്യതയില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. 
ഇതിനുപുറമേ നെറ്റിയിലും മൂക്കിലും മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് ജയമോഹന്‍ തമ്പിയുടെ മകന്‍ അശ്വിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തി. കുവൈത്തില്‍ ഷെഫായിരുന്ന അശ്വിന്‍ ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷം ജയമോഹനൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ വച്ച് ഇരുവരും മദ്യപിച്ച് വാക് തര്‍ക്കം പതിവായതിനാല്‍ അശ്വിന്റെ ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു.    സംഭവദിവസം അമിത മദ്യലഹരിയിലായതിനാല്‍ പലതും ഓര്‍മയില്ലെന്നാണ് അശ്വിന്‍ പറയുന്നത്. ജയമോഹന്‍ തമ്പിയുടെ നാലു പവന്‍ മാല നഷ്ടപ്പെട്ടതായും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങള്‍ കണ്ടെടുത്തു. അശ്വിന്റെ മുറിയില്‍ നിന്ന് ധാരാളം മദ്യക്കുപ്പികളും പൊലിസ് കണ്ടെടുത്തു. 
തുടക്കം മുതല്‍ തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ പൊലിസിന് സംശയമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും വൈകിട്ടോടെ സംസ്‌കാര ചടങ്ങിനായി വിട്ടയക്കുകയായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായതോടെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റസമ്മതം നടത്തി. കസ്റ്റഡിയിലെടുക്കുമ്പോഴും ഇയാള്‍ മദ്യലഹരിയിലായിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago