HOME
DETAILS

ഇന്ദിരാജിയുടെ മടിത്തട്ടില്‍ തലചായ്ച്ചുറങ്ങും കടന്നപ്പള്ളി

  
backup
March 28 2019 | 00:03 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%bf%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b4%9f%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f

തൃക്കരിപ്പൂര്‍: കേരളം കണ്ട ഏറ്റവും വലിയ അട്ടിമറി നടന്ന മത്സരമാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇ.കെ നായനാരും കടന്നപ്പള്ളി രാമചന്ദ്രനും തമ്മില്‍ നടന്നത്. കാസര്‍കോടിന്റെ ചുവന്ന മണ്ണ് കോണ്‍ഗ്രസിന്റെ യുവതുര്‍ക്കിയായ കടന്നപ്പള്ളി രാമചന്ദ്രനെ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. നിയമ വിദ്യാര്‍ഥിയായ 26കാരനായിരുന്നു അന്ന് അദ്ദേഹം.
1971ല്‍ ഇ.കെ നായനാരെയും 1977ല്‍ എം. രാമണ്ണറൈയെയും തോല്‍പ്പിച്ച് ഇന്ദ്രപ്രസ്ഥത്തിലെത്തിയ കടന്നപ്പള്ളി അന്നു നല്‍കിയ പ്രഹരം ഇപ്പോഴും സി.പി.എമ്മിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അന്തരീക്ഷ താപത്തെപ്പോലും വകവയ്ക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മന്ത്രി കൂടിയായ കടന്നപ്പള്ളി. കണ്ണൂരിലെ ഇടതു സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കടന്നപ്പള്ളിയാണെങ്കിലും സംസ്ഥാനത്തൊട്ടാകെ പ്രചാരണത്തിനെത്തണം.
ശനിയാഴ്ച ആലപ്പുഴയിലായിരുന്ന കടന്നപ്പള്ളി ഞായറാഴ്ച രാവിലെയാണ് കണ്ണൂര്‍ തോട്ടടയിലുള്ള വീട്ടിലെത്തിയത്. പത്രങ്ങള്‍ ഒറ്റനോട്ടത്തില്‍ പൂര്‍ത്തിയാക്കി പയ്യന്നൂരിലേക്ക്. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അടുത്ത ബന്ധുവിനെ സന്ദര്‍ശിക്കാന്‍. യാദൃച്ഛികമായി ആശുപത്രി വരാന്തയിലാണ് കടന്നപ്പള്ളിയെ കണ്ടുമുട്ടിയത്. കാസര്‍കോട്ടെ അട്ടിമറി വിജയത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ മറുപടി വന്നു. തിരക്കുണ്ടെങ്കിലും പഴയ കാലത്തെക്കുറിച്ച് അല്‍പ്പം സംസാരിക്കാമെന്ന്.
1971 ല്‍ തൃശൂരില്‍ കെ.എസ്.യു സംസ്ഥാന സമ്മേളന സമയത്താണ് കാസര്‍കോട്ടു മത്സരിക്കാനുള്ള നിര്‍ദേശം വരുന്നത്. ആദ്യം ആശങ്കയുണ്ടായി. ഒന്നാമത് തന്റെ സാമൂഹ്യ, സാമ്പത്തിക പിന്നാക്കാവസ്ഥയും രണ്ടാമത് ലോക്‌സഭാ പ്രതിപക്ഷ നേതാവും പാവപ്പെട്ടവന്റെ പടത്തലവന്‍ എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ എ.കെ.ജിയുടെ മണ്ഡലത്തില്‍ മത്സരിക്കേണ്ടി വരുന്നതിലെ ആശങ്കയും.
കെ.എസ്.യു സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസം രാവിലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഇന്ദിരാഗാന്ധിയുടെ നിര്‍ദേശം വന്നു. അന്നു രാവിലെ തന്നെ ഉമ്മന്‍ ചാണ്ടി ഏര്‍പ്പാടാക്കിയ അംബാസഡര്‍ കാറില്‍ കണ്ണൂരിലെത്തി പത്രിക നല്‍കി. അതേ കാറില്‍ തൃശൂരിലേക്കു മടങ്ങി.
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പല രസകരമായ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. രണ്ടു ജീപ്പുകളാണ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നത്. ഒന്നില്‍ കോളാമ്പി മൈക്ക് കെട്ടി അനൗണ്‍സ്‌മെന്റ്. രണ്ടാമത്തേതില്‍ സ്ഥാനാര്‍ഥിയും മറ്റുള്ളവരും.
പ്രചാരണത്തിനിടെ ചെറുവത്തൂരിലെത്തിയപ്പോള്‍ എന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ പശുവും കിടാവും മനോഹരമായി ചുമരില്‍ വരച്ചത് നോക്കിനില്‍ക്കെ തൊട്ടടുത്തുകൂടി സി.പി.എമ്മിന്റെ പ്രകടനം കടന്നുപോകുന്നുണ്ട്. അവരില്‍ നിന്നുള്ള മുദ്രാവാക്യം ഇങ്ങനെയായിരുന്നു: 'ഇന്ദിരാജിയുടെ മടിത്തട്ടില്‍ തലചായ്ച്ചുറങ്ങും കടന്നപ്പള്ളി കാസര്‍കോടിന്റെ വോട്ട്തട്ടി ഡല്‍ഹിയിലെത്താന്‍ നോക്കേണ്ട'
മുദ്രാവാക്യം രസിച്ചു. അന്നവര്‍ അങ്ങനെ വിളിച്ചതില്‍ തെറ്റുകാണുന്നില്ല. കാരണം അമ്മയായ ഇന്ദിരാജിയുടെ മീശ കിളിര്‍ക്കാത്ത പയ്യനാണ് താന്‍. ചെറുവത്തൂരില്‍ തന്നെ മറ്റൊരു സംഭവമുണ്ടായി. പ്രചാരണത്തിനിടെ ചെറുവത്തൂരില്‍ ഏറെ വൈകിയാണെത്തിയത്. യോഗത്തില്‍ ഒരു പൂര്‍ണഗര്‍ഭിണിയും കുടുംബവും ഉണ്ടായിരുന്നു.
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ക്കു പേറ്റുനോവ് തുടങ്ങി. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് യാത്രയാക്കിയെങ്കിലും അവര്‍ക്കു പേറ്റുനോവ് കഠിനമായി. യോഗം നടന്ന സ്ഥലത്തു നിന്ന് അല്‍പം മാറിയുള്ള വീട്ടിലെത്തിച്ച് തുണികൊണ്ട് മറയുണ്ടാക്കിയാണ് പ്രസവത്തിനു സൗകര്യമൊരുക്കിയത്. അല്‍പ്പസമയത്തിനകം ആ സ്ത്രീ ഒരു ആണ്‍കുട്ടിക്കു ജന്മം നല്‍കി. തന്റെ പ്രചാരണ യോഗശേഷം പിറന്ന അവനെ, നാട്ടുകാര്‍ കാണ്‍കെ കൊഞ്ചിച്ചു. പിന്നീടറിഞ്ഞു ആ കുട്ടിക്ക് 'രാമചന്ദ്രന്‍' എന്ന് പേരിട്ടെന്ന്.
1971 ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന തന്നെ കോണ്‍ഗ്രസ് കാസര്‍കോട്ട് മത്സരിപ്പിച്ച് വിജയിപ്പിച്ച സാഹചര്യമല്ല ഇന്ന് നിലനില്‍ക്കുന്നത്. അന്ന് സി.പി.എമ്മിന്റെ പ്രമുഖ നേതാവായ ഇ.കെ നായനാരെയാണ് താന്‍ തറപറ്റിച്ചത്.
അന്ന് 26 വയസു മാത്രമാണ് തനിക്കുണ്ടായിരുന്നത്. 77ല്‍ രാമണ്ണറൈയെ പരാജയപ്പെടുത്തി വിജയം ആവര്‍ത്തിച്ചു. ഈ വിജയങ്ങള്‍ക്കെല്ലാം കാരണം അന്ന് കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന ഇന്ദിരാഗാന്ധിയായിരുന്നു. അന്നൊക്കെ രാഷ്ട്രീയപ്പോരാട്ടമായിരുന്നു. എന്നാല്‍ ഇന്നതു മാറി. ജാതി, മതം, ഭാഷ തുടങ്ങിയ തലങ്ങളിലേക്ക് എത്തി.
അന്ന് കന്നട ഭാഷ അറിയാതിരുന്ന തന്നെ കാസര്‍കോടിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ഭാഷാ ന്യൂനപക്ഷങ്ങള്‍ വളരെ സ്‌നേഹത്തോടെയാണ് സ്വീകരിച്ചത്. കന്നട സംസാരിക്കുന്നവരെ പാട്ടിലാക്കാന്‍ ചെറിയ കന്നട വാക്കുകള്‍ പഠിച്ചുവച്ചിരുന്നു. അത് അവരുടെ മുന്നില്‍ വിളമ്പിയതോടെ അവര്‍ വീട്ടിനകത്ത് കയറ്റി സ്‌നേഹത്തോടെ ഭക്ഷണം നല്‍കി.
അന്നു തെരഞ്ഞെടുപ്പില്‍ രണ്ടു ലക്ഷത്തോളം രൂപയാണ് ചെലവു വന്നത്. വെള്ളക്കടലാസില്‍ നീല മഷിയിലെഴുതിയതാണ് കാര്യമായ പോസ്റ്റര്‍. പ്രചാരണം ഓരോ പ്രദേശത്തുമെത്തുമ്പോള്‍ ആ പ്രദേശത്തുള്ളവരാണ് അതിന്റെ ചെലവു വഹിച്ചിരുന്നതെന്നും കടന്നപ്പള്ളി പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago