HOME
DETAILS

ശരത്തിന് ഭയരഹിതമായി ഉറങ്ങാം, പാണക്കാടിന്റെ സ്‌നേഹഭവനത്തില്‍

  
backup
June 11 2020 | 02:06 AM

%e0%b4%b6%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ad%e0%b4%af%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%89%e0%b4%b1%e0%b4%99%e0%b5%8d
 
മലപ്പുറം: പാണക്കാടിന്റെ കാരുണ്യത്തണലില്‍ ഭയരഹിതമായി ശരത്തും കുടുംബവും പുതുജീവിതം തുടങ്ങി. കഴിഞ്ഞ പ്രളയത്തില്‍ മലപ്പുറം കോട്ടക്കുന്നിലുണ്ടായ മണ്ണിടിച്ചിലില്‍ അമ്മയും മകനും ഭാര്യയും നഷ്ടപ്പെട്ട മലപ്പുറം ഓട്ടുപാറക്കല്‍ ശരത്തിനു വേണ്ടി പാണക്കാട് കുടുംബം മലപ്പുറം പട്ടര്‍കടവില്‍ പണികഴിപ്പിച്ച സ്‌നേഹഭവനത്തിന്റെ ഗൃഹപ്രവേശം ഇന്നലെ നടന്നു.
സങ്കടക്കടലില്‍നിന്ന് തിരികെ ആശ്വാസതീരത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് ശരത്തും കുടുംബവും. വ്യവസായി ആരിഫ് കളപ്പാടന്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് 900 ചതുരശ്ര അടിയില്‍ എല്ലാ സൗകര്യങ്ങളോടുംകൂടി വീട് നിര്‍മിച്ചത്. വീടിന്റെ താക്കോല്‍ ഇന്നലെ രാവിലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കൈമാറി. ശരത്തിന്റെ മാതൃസഹോദരി രതി നിലവിലക്ക് കൊളുത്തി.2019 ഓഗസ്റ്റ് 9നാണ് തോരാമഴയില്‍ മണ്ണിടിഞ്ഞ് ശരത്തിന്റെ ഒന്നര വയസുള്ള മകന്‍ ധ്രുവനും അമ്മ സരോജിനിയും ഭാര്യ ഗീതുവും മരിച്ചത്. 
തലചായ്ക്കാന്‍ കൂര എന്ന സ്വപ്നവും താലോലിച്ച്  കോട്ടക്കുന്നിലെ വാടക വീട്ടിലായിരുന്നു ശരത്തിന്റെയും കുടുംബത്തിന്റെയും താമസം. ഇതിനിടെ വന്നെത്തിയ ദുരന്തം  കുടുംബത്തെ തകര്‍ത്തു.  മനോഹരമായ വീട്ടിലേക്ക് ഇന്നലെ താമസം മാറിയപ്പോള്‍ ഉറ്റവര്‍ കൂടെയില്ലെന്ന ദുഃഖം മാത്രമാണ് ശരത്തിനുണ്ടായിരുന്നത്. 
താക്കോല്‍ദാന ചടങ്ങില്‍ സാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, റഷീദലി തങ്ങള്‍, ഹമീദലി തങ്ങള്‍, ഹുസൈന്‍ ശിഹാബ് തങ്ങള്‍ മേല്‍മുറി, സ്വാലിഹ് ശിഹാബ് തങ്ങള്‍, ഫസല്‍ ശിഹാബ് തങ്ങള്‍, മുത്തുപ്പ തങ്ങള്‍, ഹുസൈന്‍ പൂക്കു, സയ്യിദ് റഫീഖ് ശിഹാബ്, നൗഷാദ് മണ്ണിശ്ശേരി, ആരിഫ് കള്ളപപ്പാടന്‍, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ പരി മജീദ്, പി.വി അഹമ്മദ് സാജു, ഹകീം കോല്‍മണ്ണ, പെരുമ്പള്ളി ലത്തീഫ്, കോണ്‍ട്രാക്ടര്‍ സി.എച്ച് ജലീല്‍, ശരത്തിന്റെ സഹോദരന്‍ സിജിന്‍, പിതാവ് സത്യന്‍ എന്നിവരും അടുത്ത ബന്ധുക്കളും സംബന്ധിച്ചു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago