സ്ത്രീവിരുദ്ധതയാണ് എ.എം.എം.എയുടെ മുഖമുദ്ര: ഡോ. ബിജു
കണ്ണൂര്‍: താരസംഘടനയായ എ.എം.എം.എക്കെതിരേ ആഞ്ഞടിച്ച് സംവിധായകന്‍ ഡോ. ബിജു.
ജനാധിപത്യ ബോധവുമില്ലാത്ത മാഫിയാ സങ്കല്‍പങ്ങളിലാണ് എ.എം.എം.എയുടെ പ്രവര്‍ത്തനമെന്നും സ്ത്രീവിരുദ്ധതയാണ് ഇക്കൂട്ടരുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ പ്രസ്‌ക്ലബ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച മണ്‍സൂണ്‍ ഫിലിംഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നേതൃനിരയില്‍ വനിതകള്‍ക്ക് മതിയായ പ്രാതിനിധ്യമില്ല. പിന്നെങ്ങനെയാണ് ഇവരില്‍ നിന്ന് സ്ത്രീസൗഹൃദാന്തരീക്ഷവും നിലപാടും പ്രതീക്ഷിക്കുകയെന്നും അദ്ദേഹം ചോദിച്ചു. താരസംസ്‌കാരത്തെ വളര്‍ത്തുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല.
സൂപ്പര്‍താരങ്ങള്‍ അഭിനയിക്കുന്ന സിനിമകള്‍ പലതും സ്ത്രീ, ദലിത്‌വിരുദ്ധവും വംശീയത അടങ്ങിയതുമാണ്. സമൂഹം ഇത്തരം ചിത്രങ്ങളെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയാണെന്നും ഡോ. ബിജു പറഞ്ഞു. സംഘടനയിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ നിലപാട് അപലപനീയമാണ്. 10-20 വര്‍ഷം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നവരാണ് താരസംഘടനാ ഭാരവാഹികള്‍. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇനിയെങ്കിലും ജനാധിപത്യബോധമുള്ള സാംസ്‌കാരികനായകരെ മല്‍സരിപ്പിക്കുമെന്നാണ് പ്രത്യാശയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."