തൊഴില്‍മേള 30ന്
കണ്ണൂര്‍: എംപ്ലോയബിലിറ്റി സെന്റര്‍ തളിപ്പറമ്പ് സര്‍ സയ്യിദ് കോളജുമായി സഹകരിച്ച് കോളജില്‍ 30ന് ലക്ഷ്യ 2016 എന്ന പേരില്‍ തൊഴില്‍മേള നടത്തും. ജയിംസ് മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. എന്‍ജിനിയറിങ്ങ്, ഓട്ടോമൊബൈല്‍, ഐ.ടി, റീട്ടെയില്‍, എഡ്യുക്കേഷന്‍, ബാങ്കിങ്ങ്, ഫിനാന്‍സ്, ബി.പി.ഒ, ഹോസ്പിറ്റാലിറ്റി, ടെക്‌സ്റ്റൈല്‍സ് തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ 30ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 19ന് തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്‌ട്രേഷന്‍ ചെയ്ത് തൊഴില്‍മേളയില്‍ പങ്കെടുക്കാം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം. ഫോണ്‍: 0497 2707610, 8156955083.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."