HOME
DETAILS

കേന്ദ്രം തലയ്ക്കു മുകളില്‍ കളിക്കുന്നു: മുഖ്യമന്ത്രി

  
backup
July 03 2018 | 19:07 PM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%a4%e0%b4%b2%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%ae%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2

തിരുവനന്തപുരം: കേരളത്തിന്റെ അധികാരത്തില്‍ കേന്ദ്രം നേരിട്ടുള്ള ഇടപെടല്‍ നടത്തുന്നുവെന്നു മുഖ്യമന്ത്രി. പാര്‍ലമെന്റ് സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത എം.പിമാരുടെ യോഗത്തിലാണ് ഈ ആരോപണമുയര്‍ത്തിയത്. ഗ്രാമസഭകളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്രം നേരിട്ട് ഇടപെടുകയാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഇതു ഫെഡറല്‍ തത്വത്തിനു നിരക്കാത്തതാണ്. 

സംസ്ഥാനവുമായി കൂടിയാലോചിക്കാതെ കേന്ദ്രം അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുന്നതു കേരളത്തെ പ്രതികൂലമായി ബാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ ആരോഗ്യകരമായ സമീപനമല്ല കേന്ദ്രത്തിന്റേത്. ജി.എസ്. ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ വലിയ കുറവുണ്ടായി. സംസ്ഥാനങ്ങള്‍ സാമ്പത്തികാവശ്യങ്ങള്‍ക്കു കേന്ദ്രത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
ചില പദ്ധതികളില്‍ ആവശ്യമായ പരിഗണന ലഭിക്കുന്നില്ല. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ക്കു സര്‍വിസ് നടത്തുന്നതിനുള്ള അനുവാദം വേണം.
കോഴിക്കോടിനെ ഹജ്ജ് തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ സെന്ററായി പ്രഖ്യാപിക്കണം. സംസ്ഥാന താല്‍പര്യം കണക്കിലെടുത്തു കേന്ദ്രത്തെക്കൊണ്ടു മാനദണ്ഡങ്ങള്‍ നിശ്ചയിപ്പിക്കുന്നതിന് എം.പിമാരുടെ ഇടപെടല്‍ ആവശ്യമാണ്.
വികസനകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി സഹകരിച്ചുനീങ്ങുകയെന്നതാണു കേരളസര്‍ക്കാരിന്റെ നിലപാട്. ദേശീയ ജലപാതയ്ക്കും ആലപ്പുഴ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്ററിന്റെ വികസനത്തിനും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ബയോ സേഫ്റ്റി ലാബിനും കേന്ദ്രസഹായം ഉണ്ടാവണം. ഓഖി പുനരധിവാസ പാക്കേജിന് അനുകൂല നിലപാടു കേന്ദ്രത്തില്‍നിന്നുണ്ടായിട്ടില്ല.
ഹില്‍ഹൈവേയ്ക്ക് ഒന്‍പതു ജില്ലകളിലായി 66.20 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ വനഭൂമിയില്‍ നിര്‍മാണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം.
1,028 കോടി ചെലവ് വരുന്ന കെ ഫോണ്‍ പദ്ധതിക്കു യൂനിവേഴ്‌സല്‍ സര്‍വിസ് ഒബ്ലിഗേഷന്‍ ഫണ്ടില്‍ നിന്നു പണം കിട്ടണം. മത്സ്യബന്ധന യാനങ്ങള്‍ക്കു മണ്ണെണ്ണ പെര്‍മിറ്റ് ക്വാട്ട വെട്ടിക്കുറച്ചതു പുനഃപരിശോധിക്കണം. റെയില്‍വേ റിക്രൂട്ട്‌മെന്റ് പോലെയുള്ള പരീക്ഷകളില്‍ മലയാളഭാഷ അവഗണിക്കപ്പെടരുത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനു 483 കോടി രൂപ ധനസഹായം ആവശ്യപ്പെട്ടു കത്തു നല്‍കിയിട്ടും അനുകൂല നടപടിയുണ്ടായില്ല.
അന്താരാഷ്ട്ര കാര്‍ഷിക കരാറുകള്‍ കേരളത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പുവരുത്തണം. സംസ്ഥാനത്തിന്റെ വികസനത്തിനു തടസമാകുന്ന സമീപനം എം.പിമാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago