സി.പി.എം അനുകൂല വാട്സ്ആപ്പ് സന്ദേശം: തെര. ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എമ്മിന് അനുകൂലമായ സന്ദേശം അയച്ച തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാറെ സസ്പെന്‍ഡ് ചെയ്തു. കണ്ണൂര്‍ കലക്ടറേറ്റിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പ്രകാശനെയാണ് ജില്ലാ കലക്ടര്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്.
സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ 'അരിവാള്‍ ചുറ്റിക നക്ഷത്രം ആലേഖനം ചെയ്ത മുണ്ടുകള്‍ എത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ ബന്ധപ്പെടുക' എന്ന സന്ദേശമാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ ബി.എല്‍.ഒമാരുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രകാശന് അയച്ചത്. ബി.എല്‍.ഒമാര്‍ ചോദ്യംചെയ്തതോടെ രാഷ്ട്രീയ ചായ്വോടെയുള്ള സന്ദേശം പിന്‍വലിച്ച് പ്രകാശന് ഗ്രൂപ്പില്‍നിന്ന് പുറത്തുപോയിരുന്നു. യു.ഡി.എഫ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സതീശന് പാച്ചേനി ജില്ലാ കലക്ടര്‍ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് പ്രകാശനെ സസ്പെന്‍ഡ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."