വടകരയില്‍ ഔദ്യോഗികപ്രഖ്യാപനം വൈകിയാലും മുരളീധരന്‍ സജീവം
കോഴിക്കോട്: വടകരയ്ക്ക് സ്ഥാനാര്‍ഥിയെ കിട്ടാന്‍ കോണ്‍ഗ്രസ് ഏറെ ഓടിനടന്നു. അവസാനം മത്സരിക്കാന്‍ തയാറായി മുതിര്‍ന്ന നേതാവ് തന്നെ എത്തിയപ്പോള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും നീളുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിച്ച കെ. മുരളീധരന്‍ തകൃതിയായി മണ്ഡലപര്യടനവും പ്രചാരണവുമായി നടക്കുന്നുണ്ടെങ്കില്‍ സ്ഥാനാര്‍ഥി 'ഔദ്യോഗികം' അല്ലെന്നതാണ് പ്രവര്‍ത്തകരുടെ ആശങ്ക. വയനാട്ടില്‍ രാഹുല്‍ ഗാന്ധി വരുമോ വരാതിരിക്കുകയോ ചെയ്യട്ടെ, ഇതുമായി വടകരക്ക് എന്ത് ബന്ധമെന്ന് യു.ഡി.എഫ് അണികളും ചോദിച്ചുതുടങ്ങി.
എന്നാല്‍ തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ മുരളീധരന് ഒട്ടും ആശങ്കയുമില്ല. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്‍ പ്രചാരണത്തില്‍ ഏറെ മുന്നോട്ടുപോയതിനുശേഷമാണ് ആരും തയാറാകാതിരുന്നപ്പോള്‍ വടകരയുടെ സ്ഥാനാര്‍ഥിത്വം മുരളീധരന്‍ ഏറ്റെടുത്തത്. വയനാട്ടില്‍ ടി. സിദ്ദിഖും വടകരയില്‍ മുരളീധരനും കെ.പി.സി.സിയുടെ സ്ഥാനാര്‍ഥികളായി.
എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന കിട്ടിയതോടെ സിദ്ദിഖ് പിന്‍മാറാന്‍ തയാറായി. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വ തീരുമാനം വൈകിയതോടെ വയനാട്ടിലെയും വടകരയിലെയും പ്രഖ്യാപനം നീണ്ടു. മുരളീധരന്‍ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയല്ല എന്ന പ്രചാരണം എല്‍.ഡി.എഫ് ശക്തമാക്കിയതോടെ യു.ഡി.എഫ് പ്രതിരോധത്തിലായിത്തുടങ്ങിയിട്ടുണ്ട്.
സ്ഥാനാര്‍ഥി ഔദ്യോഗികമല്ല എന്നതിനാലാണ് കോണ്‍ഗ്രസിന്റെ ദേശീയ സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിന് എത്താത്തതെന്നാണ് എല്‍.ഡി.എഫ് ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസ്, മുസ്്‌ലിം ലീഗ് പ്രവര്‍ത്തകരെല്ലാം കനത്ത ചൂടിനെ അവഗണിച്ച് കൈമെയ് മറന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇറക്കുന്ന ഓരോ സ്ഥാനാര്‍ഥി ലിസ്റ്റിലും വടകര ഇല്ലാതെ പോകുന്നതും. എന്തുകൊണ്ട് പ്രഖ്യാപനം വൈകുന്നുവെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിനും കഴിയുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."