ജില്ല പനിക്കിടക്കയില്‍
ഒരാഴ്ചയ്ക്കിടെ 8675 പേരാണു ജില്ലയിലെ സര്‍ക്കാര്‍
ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയെത്തിയത്
കണ്ണൂര്‍ സിറ്റി: മഴക്കാലപൂര്‍വ ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും താളംതെറ്റി ജില്ല പനിക്കിടക്കയില്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 8675 പേരാണു ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനിക്ക് ചികിത്സ തേടിയെത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലേതിനേക്കാള്‍ ഇരട്ടിയിലധികമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തിയവരുടെ എണ്ണംകൂടി കണക്കാക്കിയാല്‍ പനി ബാധിതരുടെ എണ്ണം പതിന്മടങ്ങ് വര്‍ധിക്കും. ഇതിനുപുറമേ ജില്ലയില്‍ ഡിഫ്തീരിയയും ജപ്പാന്‍ മസ്തിഷ്‌ക ജ്വരവും പോലുള്ള മാരക അസുഖങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 36 പേര്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡെങ്കിപ്പനിക്ക് ചികിത്സ തേടിയപ്പോള്‍ ഇരുനൂറിലധികംപേര്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. സര്‍ക്കാര്‍ ആശുപത്രികളില്‍ വിദഗ്ദ ചികിത്സ ലഭിക്കാത്തത് സാധാരണക്കാര്‍ക്ക് ദുരിതമാകുന്നുണ്ട്. പനി പിടിപെട്ടാല്‍ ആഴ്ചകളോളം വിശ്രമം വേണ്ടിവരുന്നതും സാധാരണക്കാരെ കഷ്ടത്തിലാക്കുന്നു. ചില ആശുപത്രികളില്‍ ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും രോഗികളെ വലയ്ക്കുന്നുണ്ട്. ജില്ലയില്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരവധി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അവ നികത്താന്‍ അധികൃതര്‍ തയാറാവാത്തതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്ന് ലഭ്യമാണെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും പലയിടത്തും മരുന്നുകള്‍ ലഭ്യമല്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.മഴക്കാലം മുന്നില്‍കണ്ട് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ അധികൃതര്‍ ഊര്‍ജിത നടപടികള്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും അതൊന്നും ഫലത്തിലെത്തിയില്ലെന്നതാണ് രോഗങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."