രാമചന്ദ്രനെ കൊന്നത് സാക്ഷി പറയാതിരിക്കാന്‍: എച്ച് രാജ
പയ്യന്നൂര്‍: 2013ല്‍ പയ്യന്നൂരില്‍ ബി.ജെ.പി പ്രവര്ത്തകന് വിനോദ് കുമാറിനെ കൊന്ന കേസിലെ പ്രതികള്‍ തന്നെയാണ് സി.കെ രാമചന്ദ്രനെയും കൊന്നതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച് രാജ. കൊല്ലപ്പെട്ട സി.കെ രാമചന്ദ്രന്റെ വീട്ടിലെത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിനോദ് കുമാര്‍ വധക്കേസില്‍ സാക്ഷിയായ രാമചന്ദ്രന് സാക്ഷി പറയാതിരിക്കാനാണ് അദ്ദേഹത്തെ കൊന്നതെന്നും സി.പി.എം നേതൃത്വത്തിന് ഇതില്‍ പങ്കുണ്ടെന്നും എച്ച് രാജ പറഞ്ഞു. സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മണിയോടെ അന്നൂരിലെത്തിയ രാജ രാമചന്ദ്രന്റെ ഭാര്യയെയും മക്കളെയും ആശ്വസിപ്പിച്ചു. നേതാക്കളായ ഗോപാലന്‍കുട്ടി മാസ്റ്റര്‍, പി സത്യപ്രകാശ്, കെ രഞ്ചിത്ത്, എന്‍ ഗണേശന്, കോവൈ സുരേഷ് ബാബു എന്നിവര്‍ രാജക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."