അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രബന്ധമവതരിപ്പിക്കാന്‍ വയനാട് സ്വദേശിക്ക് ക്ഷണം
കല്‍പ്പറ്റ: അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ പ്രബന്ധമവതരിപ്പിക്കാന്‍ വയനാട് സ്വദേശിക്ക് ക്ഷണം. പൊഴുതന ആറാംമൈല്‍ സ്വദേശി പള്ളിയാലില്‍ ഷിഹാബുദ്ദീനാണ് വെര്‍ജീന യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചത്. മുന്‍പും ഷിഹാബുദ്ധീന് വിദേശ രാജ്യങ്ങളില്‍ അന്തരാഷ്ട്ര സെമിനാറുകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചെറുപ്പത്തിലേ പിതാവ് പള്ളിയാലില്‍ മുഹമ്മദ് മൗലവിയെ നഷ്ടപ്പെട്ട ഷിഹാബുദ്ധീനും സഹോദരങ്ങള്‍ക്കും താങ്ങായി 30 വര്‍ഷത്തിലധികം പൊഴുതന മേഖലയിലെ തേയിലത്തോട്ടങ്ങളില്‍ ക്ഷീണമറിയാതെ ജോലിചെയ്ത മാതാവ് മൂത്തോടന്‍ കദീസക്കുട്ടിയാണ്. ഉമ്മ നല്‍കിയ ഊര്‍ജത്തില്‍ നിന്നാണ് അംഗീകാരത്തിന്റെ ഓരോ പടവുകളും താനും സഹോദരങ്ങളും ചവിട്ടിക്കയറിയതെന്നാണ് ഷിഹാബുദ്ധീന്‍ പറയുന്നത്. ബിരുദ പഠനത്തിന് ശേഷം ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയിലെത്തിയ ഷിഹാബുദ്ധീന്‍ പി.ജിയും എം.ഫിലും പൂര്‍ത്തിയാക്കി ഇവിടെ പി.എച്ച്.ഡി ചെയ്ത് കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ സയന്‍സിലാണ് പി.എച്ച്.ഡി ചെയ്യുന്നത്. വെര്‍ജീന യുനിവേഴ്‌സിറ്റിയിലെ അന്താരാഷ്ട്ര സെമിനാറില്‍ ഷിഹാബുദ്ധീന്‍ പ്രബന്ധം അവതരപ്പിക്കുന്നത് മതം, അധികാരം, പ്രതിനിത്യം, ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ രാഷ്ട്രീയം എന്നതാണ്. സുഗന്ധഗിരി യു.പി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഷിഹാബുദ്ധീന്‍ വൈത്തിരി ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സിയും ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പിണങ്ങോടില്‍ നിന്ന് പ്ലസ്ടുവും കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ നിന്ന് മാസ് കമ്മ്യൂനിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദവും പൂര്‍ത്തിയാക്കിയാണ് ഹൈദരാബാദിലേക്ക് വണ്ടി കയറിയത്. ഏപ്രില്‍ ആദ്യവാരം ഷിഹാബുദ്ധീന്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കും. സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ വയനാട് ജില്ലാ ജനറല്‍ സെക്രട്ടറിയും മുട്ടില്‍ ഡബ്ല്യു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അറബിക് വിഭാഗം തലവനുമായ ഡോ. നജ്മുദ്ദീന്‍ പള്ളിയാലില്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സിറാജുദ്ദീന്‍, അബൂബക്കര്‍ സിദ്ദീഖ്(അബൂദാബി), റിയാസുദ്ദീന്‍(ജിദ്ധ), മനാഫ് എന്നിവര്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."