HOME
DETAILS
MAL
മൂന്നാറില്‍ വന്‍കിട കൈയേറ്റക്കാര്‍ രക്ഷപ്പെടുന്നു: ചെന്നിത്തല
backup
April 18 2017 | 23:04 PM
തിരുവനന്തപുരം: മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടക്കുന്ന ചക്കളത്തിപ്പോരാട്ടത്തിനിടയില്‍ വന്‍കിടക്കാര്‍ രക്ഷപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, മുഖ്യമന്ത്രി ദുരൂഹമായ മൗനം തുടരുകയാണ്. കൈയേറ്റം ഒഴിപ്പിക്കാന്‍ വരുന്നവരെ കൈകാര്യം ചെയ്യുമെന്ന നിലപാടിലാണ് സി.പി.എം പ്രാദേശിക നേതൃത്വം. ഇതുകാരണം ഒഴിപ്പിക്കല്‍ നടപടികള്‍ മുന്നോട്ടുനീങ്ങുന്നില്ല. വീടുവച്ച് താമസിക്കുന്ന കര്‍ഷകരെയും സാധാരണക്കാരെയും ഇറക്കിവിടരുതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."