HOME
DETAILS
MAL
മുഴുവന്‍ മറയുന്ന വസ്ത്രം ധരിക്കാന്‍ വിദ്യാര്‍ഥിനികളോട് ഡല്‍ഹി ഐ.ഐ.ടി
backup
April 18 2017 | 23:04 PM
ന്യൂഡല്‍ഹി: ഹൗസ് ഡേയില്‍ മുഴുവന്‍ മറയുന്ന മാന്യമായ വസ്ത്രം ധരിക്കാന്‍ ഡല്‍ഹി ഐ.ഐ.ടിയിലെ ഗേള്‍സ് ഹോസ്റ്റലിലെ കുട്ടികള്‍ക്കു നിര്‍ദേശം. വര്‍ഷത്തിലൊരിക്കല്‍ ഹോസ്റ്റലില്‍ നടക്കുന്ന പ്രത്യേക ആഘോഷപരിപാടിയാണ് ഹൗസ് ഡേ. ഇത് ഇത്തവണ 20നാണു നിശ്ചയിച്ചിരിക്കുന്നത്.
ഈദിവസം ഒരുമണിക്കൂര്‍ നേരം പുറത്തുനിന്നുള്ളവര്‍ക്ക് ഹോസ്റ്റലില്‍ ആതിഥ്യമൊരുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമുണ്ട്. ഡല്‍ഹി ഐ.ഐ.ടിയിലെ വനിതാ ഹോസ്റ്റലായ ഹിമാദ്രിയിലാണ് വാര്ഡന് ഒപ്പുവച്ച നോട്ടിസ് പതിച്ചത്. ഹോസ്റ്റലിലും സര്‍വകലാശാലയിലും കോളജുകളിലുമുള്ള സ്ത്രീകള്‍ക്കെതിരായ വിവേചനത്തിനെതിരേ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര സംഘടനയായ പിഞ്ച്റ തോഡ് നിര്‍ദേശത്തിനെതിരേ രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."