തൃക്കാവ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍; പദ്ധതി അനിശ്ചിതത്വത്തില്‍
പൊന്നാനി: തൃക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന പദ്ധതി പാതിവഴിയില്‍ നിലച്ചു. ചര്‍ച്ചകള്‍ മാത്രം നടന്ന പദ്ധതിയെക്കുറിച്ചിപ്പോള്‍ നഗരസഭ മൗനം പാലിക്കുകയാണ് .
നഗരസഭാ ചെയര്‍മാന്റെ ഗള്‍ഫ് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് തൃക്കാവ് സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താന്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. പ്രവാസി കൂട്ടായ്മ സഹായിക്കാമെന്ന് ഉറപ്പും നല്‍കിയതോടെ പദ്ധതിയെക്കുറിച്ച് ഗൗരവത്തില്‍ ചിന്തിക്കാനും തുടങ്ങി. പ്രാരംഭ പ്രവര്‍ത്തികളും സാങ്കേതികനടപടിയും പുര്‍ത്തിയാക്കിയെങ്കിലും പദ്ധതി ഇപ്പോള്‍ കടലാസില്‍ മാത്രമാണ്. മെട്രോമാന്‍ ഇ ശ്രീധരനും ഡി.എം.ആര്‍.സിയും സ്‌കൂളിന്റെ വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കര്‍മസമിതിയും രൂപീകരിച്ചു. പൊളിച്ചുമാറ്റേണ്ടതില്ലാത്ത കെട്ടിടങ്ങളുടെ മിനുക്കുപണിയും അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനവും കര്‍മസമിതിക്ക് കീഴില്‍ നടന്നു. എന്നാല്‍ ഇതിന്റെ തുടര്‍ച്ച മാസങ്ങളായി പിന്നെ ഉണ്ടായിട്ടില്ല. നഗരസഭയില്‍ ഇടതുപക്ഷം അധികാരത്തില്‍ വന്ന തുടക്കത്തിലെ ആവേശത്തിലെ വെറും വാചകമടി മാത്രമാണ് പദ്ധതിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം .
പ്രവാസി കൂട്ടായ്മയുടെ സഹായത്തോടെ സ്‌കൂളിന്റെ നിലവാരം ഉയര്‍ത്തിനായിരുന്നു പദ്ധതി . എന്നാല്‍ മതിയായ തുക സമാഹരിക്കാനായില്ല. സര്‍ക്കാരിന്റെ സഹായവും കിട്ടിയില്ല. സമയബന്ധിതമായ ഇടപെടല്‍ ഉണ്ടാകാതെ പോയതാണ് പദ്ധതി അനിശ്ചിതത്വത്തിലായത്. സ്‌കൂളിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നു എം.എല്‍.എയുടെ വികസന ഫണ്ടില്‍ നിന്നും തുടര്‍ച്ചയായി പണം അനുവദിക്കാറുണ്ടെങ്കിലും സമഗ്ര മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമെ സ്‌കൂളിന്റെ ക്രിയാത്മക വികസനം സാധ്യമാക്കാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."