"ചിലരുടെ ദുഷ്ട ലാക്കറിയാം", ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചവരേ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചവര്‍ എടുത്തത് ഏറ്റവും ഉചിതമായ തീരുമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തീരുമാനമെടുത്തവരേ അഭിനന്ദിക്കുകയാണ് . അതിലും സര്‍ക്കാര്‍ പിശുക്കുകാണിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതു പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഈ വിഷയത്തില്‍ വിശ്വാസികളുമായി ചര്‍ച്ചചെയ്താണ് കാര്യങ്ങള്‍ തീരുമാനിച്ചത്. എല്ലാ വിഭാഗങ്ങളെയും വിളിച്ചു ചര്‍ച്ച ചെയ്തു. മാനദണ്ഡങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് അവര്‍ പറഞ്ഞു. അതിനോട് സര്‍ക്കാര്‍ എതിരു പറഞ്ഞില്ല.
പിന്നീട് പുതിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നില്ലെന്നു തീരുമാനിച്ചതവരാണ്. ഇത് ഏറ്റവും നല്ല തീരുമാനമാണ്. ആ തീരുമാനം കൈക്കൊണ്ടതില്‍ സര്‍ക്കാരിന് യാതൊരു വിഷമവുമില്ല. സന്തോഷമേയുള്ളൂ. വേറെ ചിലരുടെ ഉദ്ദേശം ഇതൊന്നുമായിരുന്നില്ല. ആരാധനാലയങ്ങള്‍ തുറക്കാതിരുന്നിരുന്നുവെങ്കില്‍ ഇവരെന്താകുമായിരുന്നു പറയുക. ഇപ്പൊ പറഞ്ഞ പ്‌ളേറ്റ് തിരിച്ചുവെക്കുമായിരുന്നില്ലേ എന്നും അദ്ദേഹം പരിഹസിച്ചു. എല്ലാത്തിലും മുതലെടുപ്പാണ് ഇത്തരക്കാരുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."