HOME
DETAILS

കടുവ പോത്ത്കുട്ടിയെ കൊന്നു

  
backup
July 04, 2018 | 6:35 AM

%e0%b4%95%e0%b4%9f%e0%b5%81%e0%b4%b5-%e0%b4%aa%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%a8%e0%b5%8d


കാട്ടിക്കുളം: കടുവ പോത്തുകുട്ടിയെ കൊന്നു. കാട്ടിക്കുളം പനവല്ലി ചെറിയമ്മിടി സി.കെ സുരേഷിന്റെ പോത്തുകുട്ടിയെയാണ് കടുവ കൊന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ വീടിനടുത്തുള്ള തോട്ടത്തില്‍ വച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്. പോത്തുകുട്ടികള്‍ തോട്ടത്തില്‍ മേഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് കടുവ അക്രമിച്ചത്.
സുരേഷിന്റെ മാതാവ് തായമ്മ നോക്കി നില്‍ക്കെയാണ് കടുവ പോത്തുകുട്ടിയെ പിടിച്ചത്. ഇവരുടെ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും പോത്തിനെ കടുവ കൊന്നിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തത്തി. അരിവാള്‍ രോഗിയായ സുരേഷ് പിന്നാക്ക വിഭാഗ വികസന വകുപ്പ് അരിവാള്‍ രോഗികള്‍ക്കായി നടപ്പിലാക്കിയ സ്വയംതൊഴില്‍ ധനസഹായ പദ്ധതിയുടെ ഭാഗമായിട്ടാണ് പോത്ത് കുട്ടികളെ വളര്‍ത്തുന്നത്.
ഈ പദ്ധതി പ്രകാരം തൊഴുത്ത് നിര്‍മിച്ച് രണ്ട് പോത്ത്കുട്ടികളെ വളര്‍ത്തുകയായിരുന്നു. രണ്ട് വയസ് പ്രായമുള്ള പോത്തുകുട്ടിയെയാണ് കടുവ കൊന്നത്. പനവല്ലി പ്രദേശത്ത് കടുവ ശല്യം രൂക്ഷമാണ്. രണ്ടാഴ്ച്ച മുന്‍പ് പനവല്ലിയില്‍ പശുവിനെ കടുവ ആക്രമിച്ച് കൊന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago