HOME
DETAILS
MAL
താലൂക്ക് ആശുപത്രിയില്‍ ചാരിറ്റി പെട്ടികള്‍ തകര്‍ത്ത് പണം കവര്‍ന്നു
backup
July 04 2018 | 07:07 AM
തിരൂരങ്ങാടി: നിര്‍ധന കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കായി താലൂക്കാശുപത്രിയില്‍ സ്ഥാപിച്ച ചാരിറ്റി പെട്ടികള്‍ പട്ടാപകല്‍ തകര്‍ത്ത് പണം കവര്‍ന്നു.
മാതൃശിശു പരിപാലന കേന്ദ്രത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പാലിയേറ്റിവ് വാര്‍ഡ്, പ്രസവ വാര്‍ഡ് എന്നിവിടങ്ങളില്‍ സ്ഥാപിച്ച പ്ലാസ്റ്റിക് നിര്‍മിത ചാരിറ്റി പെട്ടികളാണ് തകര്‍ത്തത്. വൈദ്യുതി നിലച്ച സമയം വളരെ ആസൂത്രിതമായാണ് മോഷണം.
തിങ്കളാഴ്ച പാലിയേറ്റിവ് ഒ.പി പ്രവര്‍ത്തിച്ചതിനാല്‍ കെട്ടടത്തിന്റെ പിന്‍വശത്തെ ഡോറിലൂടെയാണ് മോഷ്ടാവ് അകത്ത് കയറിയതെന്ന് സംശയിക്കുന്നു. തിരൂരങ്ങാടി പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. മാതൃശിശു പരിപാലന കേന്ദ്രത്തില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടവും ശക്തമാണ്. സാധനങ്ങള്‍ കവരുകയും, സ്ത്രീകളെ ശല്യപ്പെടുത്തുകയും ചെയ്ത നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."