HOME
DETAILS

അടച്ചുപൂട്ടിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരേ പ്രതിഷേധം

  
backup
July 04, 2018 | 7:31 AM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%81%e0%b4%b7%e0%b4%be%e0%b4%aa%e0%b5%8d


പൊന്നാനി: അടച്ചുപൂട്ടിയ കള്ളുഷാപ്പ് വീണ്ടും തുറക്കാനുള്ള ശ്രമത്തിനെതിരേ പ്രതിഷേധത്തിന് തയാറെടുക്കുകയാണ് പ്രദേശവാസികള്‍. കടവനാട് വാരിയത്ത് റോഡിലുള്ള ഏഴുവര്‍ഷങ്ങള്‍ക്ക് മുന്‍പ് അടച്ചുപൂട്ടിയ കള്ള് ഷാപ്പാണ് തൊഴിലാളി കമ്മിറ്റി മുഖേന തുറക്കാന്‍ ശ്രമം നടത്തുന്നത്.
ഷാപ്പിന്റെ 400 മീറ്ററിനകത്ത് ആരാധാനാലയങ്ങള്‍ ഉണ്ടങ്കില്‍ ലൈസന്‍സ് അനുവദിക്കില്ലെന്നിരിക്കെ 200 മീറ്റര്‍ അകലെ മാത്രം പൊതു ക്ഷേത്രം നിലനില്‍ക്കുന്നുണ്ടന്നും ഇത് മറികടന്നാണ് ഷാപ്പ് അനുവദിക്കാന്‍ ശ്രമം നടത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
നിരവധി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ജനകീയ എതിര്‍പ്പിനെ തുടര്‍ന്ന് അവസാനിച്ച ഷാപ്പ് നടത്താന്‍ ആളില്ലാത്തതിനെ അടച്ചതായിരുന്നു. ശ്രമത്തിനെതിരേ ജനങ്ങള്‍ ഒപ്പിട്ട നിവേദനത്തോടെ ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കടവനാട് ഷാപ്പുവരുന്നതിനെതിരേ പൊന്നാനി നഗരസഭ പ്രമേയം പാസാക്കിയിരുന്നു. 20-ാം വാര്‍ഡ് കൗണ്‍സിലര്‍ കെ.എ അനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം ഒരംഗം ഒഴിവെ മുഴുവന്‍ അംഗങ്ങളും അംഗീകരിക്കുകയായിരുന്നു.
അതേസമയം കടവനാട് കള്ള് ഷാപ്പ് അനുവദിക്കാനുള്ള ഒരു നടപടിയും എക്‌സൈസ് വകുപ്പ് എടുത്തില്ലെന്ന് സിഐ രമേഷ് പറഞ്ഞു.അപേക്ഷയില്‍ വിശദാന്വേഷണം നടത്തി പൊതുക്ഷേത്രമാണന്ന് ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  7 days ago