HOME
DETAILS
MAL
അനുവാദമില്ലാതെ ബൈക്ക് റാലി: യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പിഴ
backup
April 19 2017 | 00:04 AM
കാഞ്ഞങ്ങാട്: അനുവാദമില്ലാതെ ബൈക്ക് റാലി നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. യാത്രക്കാരായ പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ ഗതാഗത സ്തംഭനം ഉണ്ടാക്കുകയും ഇരു ചക്രവാഹനത്തില്‍ പ്രകടനം നടത്തുകയും ചെയ്ത കേസിലാണു പന്ത്രണ്ട് ബി.ജെ.പി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് 1200 രൂപ വീതം ഹൊസ്ദുര്‍ഗ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്.
ബി.ജെ.പി ദേശീയ കൗണ്‍സില്‍ സമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 19നു വൈകുന്നേരം അഞ്ചിന് ഉദുമ- കാഞ്ഞങ്ങാട് റോഡില്‍ യുവമോര്‍ച്ച ഉദുമ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആറോളം ബൈക്കുകളിലായി പന്ത്രണ്ട് യുവമോര്‍ച്ചാ ബി.ജെ.പി പ്രവര്‍ത്തകര്‍ ഗതാഗത സ്തംഭനമുണ്ടാക്കി പ്രകടനം നടത്തിയെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."