ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും
എടവണ്ണ: ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി ജിദ്ദ, മറ്റു സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ആറിന് ഉച്ചക്ക് മൂന്നിന് ഒതായി എടപ്പറ്റ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
റിട്ട. പൊലിസ് സൂപ്രണ്ട് പി.വി മൂസ ഉദ്ഘാടനം ചെയ്യും. അക്വാ പോണിക്‌സ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ ഡിന്റിസ്റ്റ് തോമസ് ,വി.എ.പി.എഫ്.എ ജില്ലാ പ്രസിഡന്റ് സുബ്രഹ്മണ്യന്‍, റിട്ട. പൊലിസ് സൂപ്രണ്ട് പി. അബ്ദുല്‍ ഹമീദ് ക്ലാസുളെടുക്കും. മെഡിക്കല്‍ ക്യാംപും സംഘടിപ്പിക്കും.
ഒതായി ചാത്തല്ലൂര്‍ വെല്‍ഫയര്‍ കമ്മിറ്റി ജിദ്ദയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവവനീറിലേക്ക് ഒതായി ചാത്തലൂര്‍ പ്രദേശത്തുള്ളവരില്‍നിന്ന് സൃഷ്ടികള്‍ ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
ഒ.സി.ഡബ്ലിയു.സി രക്ഷാധികാരി സുല്‍ഫീക്കര്‍ കാഞ്ഞിരാല,ഉബൈദ് ചെമ്പകത്ത്, കെ. നൗഫല്‍ ബാബു, മറ്റു സന്നദ്ധ സംഘടന ഭാരവാഹികളായ റഷീദ് മാസ്റ്റര്‍, എടപ്പറ്റ ഇബ്രാഹിം ഹാജി, സാഫീര്‍ മാനു, പി.പി.അബ്ദുല്‍ വഹാബ്,ഷിബിലി സുല്‍ഫിക്കര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."