HOME
DETAILS
MAL
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പേരില്‍ പിരിവ്; കസ്റ്റഡിയിലെടുത്തവരെ പൊലിസ് വിട്ടയച്ചു
backup
April 19 2017 | 00:04 AM
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനെന്ന പേരില്‍ പിരിവു നടത്തിയവരെ നാട്ടുകാര്‍ തടഞ്ഞു വച്ച് പൊലിസില്‍ ഏല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെ രാവണീശ്വരം ഭാഗത്തെ ചിലപ്രദേശങ്ങളില്‍ പിരിവിനായെത്തിയ നാലു യുവാക്കളെയാണു നാട്ടുകാര്‍ പൊലിസിനെ ഏല്‍പ്പിച്ചത്. പൊലിസ് രശീത് ബുക്കുകളും മറ്റും വാങ്ങി വച്ച് യുവാക്കളെ വിട്ടയച്ചു.
ദളിത് ഹ്യൂമന്‍ റൈറ്റ് മൂവ്മെന്റ് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ തടഞ്ഞു വച്ചത്. ഈ മാസം 30നു നടക്കുന്ന ഇവരുടെ പിറവിദിന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പിരിവിനുള്ള നോട്ടിസില്‍ കാന്‍സര്‍ രോഗികള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കും സഹായം നല്കുന്ന കാര്യവും രേഖപ്പെടുത്തിയിരുന്നു.
എന്‍ഡോസള്‍ഫാന്‍ രോഗികളെ സംബന്ധിച്ചു നോട്ടിസില്‍ കണ്ടതോടെയാണ് ഇവരെ നാട്ടുകാര്‍ തടഞ്ഞു വച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."