HOME
DETAILS

സാധ്യത തേടി

  
backup
June 12 2020 | 02:06 AM

%e0%b4%b8%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%a4-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf
 
ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളെ എന്നല്ല, ഐ.പി.എല്ലിനെ സ്‌നേഹിക്കുന്ന ലോകത്തിലെ പ്രേമികളെ തന്നെ നിരാശപ്പെടുത്താന്‍ ബി.സി.സി.ഐ ഒരുക്കമല്ല. അവര്‍ക്കായി കുട്ടിക്രിക്കറ്റിന്റെ പൂരമായ ഐ.പി.എല്ലിന്റെ ആവേശം വാരിവിതറാനായി ആഞ്ഞു ശ്രമിക്കുകയാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും കൂട്ടരും. ഐ.പി.എല്‍ എത്രയും പെട്ടെന്ന് നടത്താനുള്ള ഓട്ടപ്പാച്ചിലിലാണവര്‍. ഈ വര്‍ഷം സെപ്റ്റംബര്‍- ഒക്ടോബര്‍ മാസത്തില്‍ ടൂര്‍ണമെന്റ് നടത്തുമെന്ന സൂചനയും അവര്‍ നല്‍കിക്കഴിഞ്ഞു. ഇതേക്കുറിച്ച് ഇന്നലെ അര്‍ധരാത്രി സംഘടനയുടെ ബോര്‍ഡംഗങ്ങളുമായി ഗാംഗുലി ആശയവിനിമയം നടത്തുകയും ചെയ്തു. 
അടച്ചിട്ട സ്റ്റേഡിയത്തിലാണെങ്കിലും സാരമില്ല, ഐ.പി.എല്‍ നടത്തണമെന്നാണ് ഓരോരുത്തരുടേയും അഭിപ്രായം. ഇക്കാര്യത്തില്‍ ഉടനെ അന്തിമ തീരുമാനമെടുത്ത് സംസ്ഥാന യൂനിറ്റുകളെ അറിയിക്കും. 
കഴിഞ്ഞ ദിവസം ഐ.സി.സി ബോര്‍ഡംഗങ്ങള്‍ ചേര്‍ന്ന് ടെലികോണ്‍ഫറന്‍സ് വഴി ടി20 ലോകകപ്പിന്റെ തിയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചെങ്കിലും അടുത്ത മാസത്തേക്ക് നീട്ടിയതോടെ ബി.സി.സി.ഐയാണ് വീണ്ടും വെട്ടിലായത്. എന്നാല്‍, ലോകകപ്പ് തിയതി പ്രഖ്യാപനത്തിനായി കാത്തിരിക്കേണ്ടതില്ലെന്നും ഐ.പി.എല്ലിന്റെ കാര്യത്തില്‍ സ്വന്തമായി നിലപാടെടുക്കേണ്ടത് അനിവാര്യമാണെന്നും ബി.സി.സി.ഐക്ക് തോന്നി.
ഇന്ത്യവിട്ട് പുറം രാജ്യങ്ങളില്‍ ടൂര്‍ണമെന്റ് നടത്തേണ്ടതില്ലെന്ന നിലപാടിലാണ് ബി.സി.സി.ഐ. നേരത്തേ, യു.എ.ഇയും ശ്രീലങ്കയും ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാന്‍ ഒരുക്കമാണെന്ന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പദ്ധതിയുടെ ലിസ്റ്റ് തയാറാക്കുന്നതിന് മുന്‍പ്, രാജ്യത്ത് കൊവിഡിന്റെ വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ നിലവിലെ സാഹചര്യം വിട്ടുമാറുന്നത് വരെ കാത്തിരിക്കുകയാണ് വേണ്ടതെന്നാണ് ഫ്രാഞ്ചൈസി ഉടമകളില്‍ ഏറെപേരുടേയും അഭിപ്രായം. അതേസമയം, സീസണില്‍ ഐ.പി.എല്‍ നടന്നിട്ടില്ലെങ്കില്‍ 3,500 കോടിയുടെ നഷ്ടമാണ് ബി.സി.സി.ഐക്ക് വരുത്തി വയ്ക്കുക. 
ഈ വര്‍ഷം (പ്രത്യേകിച്ച് സെപ്റ്റംബര്‍- ഒക്ടോബര്‍ മാസം) ഐ.പി.എല്‍ നടത്താമെന്ന സാധ്യതയ്ക്ക് ബി.സി.സിഐ പച്ചക്കൊടി കാട്ടിയാല്‍ ഓരോ മത്സരങ്ങളെയും ഇത് സാരമായി ബാധിക്കും. താരങ്ങളുടെ പരിശീലനത്തിന് സമയം കിട്ടാതെ വരുമെന്നതാണ് പ്രധാന വെല്ലുവിളി. നിലവില്‍ മുഹമ്മദ് ഷാമിയും കുല്‍ദീപ് യാദവും മാത്രമാണ് അവരുടെ റിസ്‌കില്‍ മൈതാനങ്ങളില്‍ പരിശീലുന്നത്. മറ്റുള്ള താരങ്ങള്‍ ഇപ്പോഴും അവരുടെ വീടുകളില്‍ വര്‍ക്ക് ഔട്ട് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. 
എന്നാല്‍ ഫോര്‍മാറ്റില്‍ ചില മാറ്റങ്ങളോടെയായിരിക്കും സീസണിലെ ഐ.പി.എല്ലിന് തിരികൊളുത്തുകയെന്നു സംസ്ഥാന അസോസിയേഷനുകള്‍ക്കയച്ച കത്തില്‍ ഗാംഗുലി പറഞ്ഞു. ഇതേക്കുറിച്ച് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
അടുത്ത സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ ഉണ്ടാവാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ഗാംഗുലി കത്തില്‍ പറയുന്നുണ്ട്. 
മാര്‍ച്ച് 29നായിരുന്നു ടൂര്‍ണമെന്റിന്റെ 13ാം സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡിന്റെ വരവോടു കൂടി അത് ഏപ്രിലിലേക്ക് മാറ്റി. എന്നാല്‍ മഹാമാരി കൂടുതല്‍ വ്യാപിക്കാന്‍ തുടങ്ങിയതോടെ ഐ.പി.എല്‍ അനിശ്ചിതായി നീളുകയായിരുന്നു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  4 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  4 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  4 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  5 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  5 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  5 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  5 hours ago