മുസ്ലിം വ്യക്തി നിയമങ്ങള്‍ സര്‍ക്കാര്‍ പണ്ഡിത നേതൃത്വവുമായി ചര്‍ച്ച ചെയ്യണം: എസ്.വൈ.എസ്
മലപ്പുറം: മുസ്ലിം സമുദായത്തിന്റെ വിവാഹം, വിവാഹ മോചനം എന്നിവയുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുന്ന അഫിഡവിറ്റ് മുസ്ലിം സമുദായത്തിലെ പണ്ഡിത നേതൃത്വവുമായി ചര്‍ച്ച ചെയ്തശേഷം മാത്രമേ തയാറാക്കാവൂവെന്ന് എസ്.വൈ.എസ് ജില്ലാ പ്രവര്‍ത്തക സമിതി.
ഇതുസംബന്ധമായി ശരീഅത്തിന്റെ യഥാവിധിയുള്ള താല്പര്യം സംരക്ഷിക്കാന്‍ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്റസകള്‍ക്കു മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി. മതപഠന, പ്രബോധന സ്വാതന്ത്രത്തെ തകര്‍ക്കാനുള്ള ഏതു നീക്കവും സമുദായം ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കുമെന്നു യോഗം മുന്നറിയിപ്പ് നല്കി. ബലിപെരുന്നാള്‍ ദിനത്തില്‍ മുസാഅദ ഫണ്ട് ശേഖരിക്കും. സംഘടനാ അദാലത്ത് നടത്താത്ത യൂനിറ്റുകള്ക്കുവേണ്ടി 15നു സുന്നി മഹലില്‍ അദാലത്ത് നടക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."