HOME
DETAILS

കെ.എസ്.ആര്‍.ടി.സി ബസില്‍ മിനിമം നിരക്ക് പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
March 28 2019 | 06:03 AM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%ac%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%bf

കാസര്‍കോട്: സൂപ്പര്‍ഫാസ്റ്റ്, ടൗണ്‍ ടു ടൗണ്‍ തുടങ്ങിയവയുള്‍പ്പെടെയുള്ള ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി ബസുകളില്‍ മിനിമം ടിക്കറ്റ് നിരക്ക് അറിയിക്കുന്നതിനുവേണ്ടി നിരക്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന പരാതിയില്‍ കോര്‍പറേഷന്‍ എം.ഡിയോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസില്‍ നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ സിറ്റിങ്ങിലാണ് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ കെ.എസ്.ആര്‍.ടി.സിയോട് നടപടി ആവശ്യപ്പെട്ടത്.
കൃത്യമായ മിനിമം ടിക്കറ്റ് നിരക്കറിയാത്തതുകാരണം യാത്രക്കാര്‍ കൂടുതല്‍ നിരക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ഇത് തര്‍ക്കത്തിനുകാരണമാകുന്നുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
ബന്തടുക്ക ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലെറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയില്‍ കുറ്റിക്കോല്‍ പഞ്ചായത്ത് സെക്രട്ടറിയോടും ബിവറേജസ് കോര്‍പറേഷന്‍ എം.ഡിയോടും വിശദീകരണം തേടി.
പനത്തടി പഞ്ചായത്തിലെ കോളനിയില്‍ വരുന്ന സ്വകാര്യ കമ്പനിയുടെ മൊബൈല്‍ ടവറിനെതിരേ പ്രദേശവാസികള്‍ നല്‍കിയ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോടും കലക്ടറോടും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് നഗരസഭയില്‍ അശാസ്ത്രീയമായി നിര്‍മിച്ച് മാലിന്യം പുറത്തുവിടുന്നുവെന്ന പരാതിയിലെ കാര്‍വാഷ് കേന്ദ്രം പൂട്ടിയതായി നഗരസഭാ സെക്രട്ടറി അറിയിച്ചു. വീട് പുനരുദ്ധാരണ പ്രവര്‍ത്തികള്‍ക്ക് അപേക്ഷിച്ചിട്ടും പരിഗണിച്ചില്ലെന്ന പട്ടികവര്‍ഗ കുടുംബത്തിന്റെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ ട്രൈബല്‍ ഓഫിസര്‍ അറിയിച്ചു. സിറ്റിങ്ങില്‍ പുതിയവ ഉള്‍പ്പെടെ 40 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിലില്‍ സിറ്റിങ് ഉണ്ടായിരിക്കില്ല. അടുത്ത സിറ്റിങ് മെയ് 28ന് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: വാഹന ഉടമയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 days ago
No Image

അക്ഷരത്തെറ്റ് ഗുരുതരപിഴവ്; പൊലിസ് മെഡല്‍ നിര്‍മിച്ച സ്ഥാപനത്തെ കരിമ്പട്ടികയില്‍ പെടുത്തണം- റിപ്പോര്‍ട്ട്

Kerala
  •  9 days ago
No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  9 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  9 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  9 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  9 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  9 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  9 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  9 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  9 days ago