ഫണ്ട് ചെലവഴിക്കാന്‍ എസ്.എസ്.എ ബുദ്ധിമുട്ടിക്കുന്നതായി കെ.പി.എസ്.ടി.എ
കാഞ്ഞങ്ങാട്: അധ്യയന വര്‍ഷത്തിന്റെ അവസാനം ഫണ്ട് തീര്‍ക്കാന്‍ അധ്യാപകരെയും വിദ്യര്‍ഥികളെയും എസ്.എസ്.എ ബുദ്ധിമുട്ടിക്കുന്നതായി കെ.പി.എസ്.ടി.എ. അവധിക്കാലത്ത് പ്രത്യേക ക്ലാസുകള്‍ നടത്തരുത് എന്ന ബാലവകാശ കമ്മിഷന്‍ ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് കുട്ടികളെ മധ്യവേനലവധിക്കാലത്ത് സ്‌കൂളില്‍ വിളിച്ചു വരുത്തി പഠന പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനധ്യാപകര്‍ക്ക് എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഉത്തരവ് അയച്ചിരിക്കുന്നത്. കുട്ടികളെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ള സ്‌കൂളുകള്‍ക്ക് നടത്താം. അതില്‍ യാതൊരു നിര്‍ബന്ധബുദ്ധിയുമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അധ്യാപക പ്രതിനിധി യോഗത്തില്‍ അറിയിച്ചതിനു വിരുദ്ധമാണ് ജില്ലാ പ്രൊജക്ട് ഓഫിസറുടെ ഉത്തരവെന്ന് കെ.പി.എസ്.ടി.എ പറയുന്നു. വേനലവധിയില്‍ നാലുദിവസം ഗ്രന്ഥശാലകളിലും നാലുദിവസം അങ്കണവാടി, കുടുംബശ്രീ യൂനിറ്റുകളിലും നാലുദിവസം സ്‌കൂളുകളില്‍ മറ്റ് സര്‍ഗാത്മക പരിപാടികള്‍ക്കും കുട്ടികളെ അധ്യാപകര്‍ കൊണ്ടു പോകണമെന്നാണ് എസ്.എസ്.എ നിര്‍ദേശം. അതാതിടങ്ങളിലെ പ്രധാനധ്യാപകര്‍ എഴുതുന്ന രീതിയില്‍ എസ്.എസ്.എ തന്നെ കത്തും തയാറാക്കിവച്ച് അത് ഗ്രന്ഥശാലകളിലേക്കും അങ്കണവാടികളിലേക്കും കുടുംബശ്രീ യൂനിറ്റിലേക്കും ഒപ്പിട്ട്് അയക്കണമെന്നും നിര്‍ദേശമുണ്ട്. ഇത്തരം കത്തുകള്‍ പ്രധാനധ്യാപകര്‍ക്ക് നല്‍കേണ്ടതില്ലായെന്ന ഉപഡയറക്ടറുടെ നിര്‍ദേശം മറികടന്നാണ് ജില്ലാ പ്രോജക്ട് ഓഫിസര്‍ മുന്നോട്ട് പോകുന്നതെന്നാണ് ആരോപണം. പുതുതായി സ്‌കൂളില്‍ എത്തേണ്ടുന്ന കുട്ടികളുടെ ഗൃഹസന്ദര്‍ശനം, ഇലക്ഷന്‍ ഡ്യൂട്ടി, മൂല്യനിര്‍ണയം തുടങ്ങിയവയാല്‍ തിരക്കിലായ അധ്യാപകരെ ബുദ്ധിമുട്ടിക്കുന്നതാണ് എസ്.എസ്.എ നിലപാടെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മറ്റി വിലയിരുത്തി.
ജില്ലാ പ്രസിഡന്റ് അലോഷ്യസ് ജോര്‍ജ് അധ്യക്ഷനായിരുന്നു, സെക്രട്ടറി ജി.കെ ഗിരീഷ്, പി. ശശിധരന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, എന്‍.എം തോമസ്, ജി.കെ ഗിരിജ, കെ.ഒ രാജീവന്‍, എം.കെ ചന്ദ്രശേഖരന്‍, എ.വി ഗിരീശന്‍, ജോര്‍ജ്കുട്ടി ജോസഫ്, കെ. രാജീവന്‍, സ്വപ്‌ന ജോര്‍ജ്, കെ.വി വിജയന്‍, വാസുദേവന്‍ നമ്പൂതിരി, പി.ജെ ജോസഫ്, എ.കെ രമ, രാമചന്ദ്രന്‍ അടിയോടി, സന്തോഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."