വികസനം എണ്ണിപ്പറഞ്ഞ് ശ്രീമതിയുടെ പര്യടനം
കണ്ണൂര്‍: നടപ്പാക്കിയ വികസനങ്ങളുടെ ലഘുവിവരണവുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെ പൊതുപര്യടനത്തിന് അഞ്ചാം നാളില്‍ തുടക്കമായത് അഞ്ചരക്കണ്ടിയിലെ തലമുണ്ടയില്‍ നിന്ന്. കണ്ണൂരിന്റെ എം.പി എന്നനിലയില്‍ നടപ്പാക്കിയ വികസനപദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിരത്തിയാണ് വോട്ടഭ്യര്‍ഥിച്ചത്. കാഞ്ഞിരോട്‌തെരു, പടന്നോട്ട്, കൈപ്പയ്ക്കല്‍ മെട്ട, കാനച്ചേരി, വലിയന്നൂര്‍ നോര്‍ത്ത്, ആയങ്കി, ചേലോറ വായനശാല, കണ്ടമ്പേത്ത് പാലം, കാപ്പാട് എന്നിവിടങ്ങളിലായിരുന്നു ഉച്ചവരെയുള്ള സ്വീകരണം. തുടര്‍ന്ന് വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് കന്നിവോട്ടര്‍മാരെ കണ്ടു. വൈകിട്ട് സത്രത്തില്‍ നിന്നാണ് പര്യടനം പുനരാരംഭിച്ചു. 16 കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രി മഞ്ചപ്പാലത്ത് സമാപിച്ചു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി ഓരോ കേന്ദ്രത്തിലും സ്വീകരിക്കാനെത്തി. മേയര്‍ ഇ.പി ലത, എല്‍.ഡി.എഫ് ജില്ലാകണ്‍വീനര്‍ കെ.പി സഹദേവന്‍, എന്‍. ചന്ദ്രന്‍, പി.കെ ശബരീഷ് കുമാര്‍, എം. ഷാജര്‍, വെള്ളോറ രാജന്‍, കെ.പി പ്രശാന്ത്, യു. ബാബു ഗോപിനാഥ്, സി.കെ ദാമോധരന്‍, വേലിക്കാത്ത് ഉത്തമന്‍, അസ്‌ലം പിലാക്കീല്‍, എം. ഗംഗാധരന്‍, കെ. ബാലകൃഷ്ണന്‍, ഹമീദ് ഇരിണാവ്, കെ.കെ രജിത്ത് എന്നിവര്‍ അനുഗമിച്ച് സംസാരിച്ചു. ഇന്നു മട്ടന്നൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് കൂടാളി പൂവത്തൂരില്‍ ആരംഭിച്ച് രാത്രി എട്ടിന് പെരിഞ്ചേരിയില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."