രാജ്യം കാക്കാന്‍ യുവതലമുറ സജ്ജമാവണമെന്ന് സുധാകരന്‍
കണ്ണൂര്‍: ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ഇന്നലെ രാവിലെ പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയില്‍ ദര്‍ശനപുണ്യം നേടിയായിരുന്നു പര്യടനം ആരംഭിച്ചത്. ക്ഷേത്ര ഭാരവാഹികളെയും മുത്തപ്പന്റെ ആചാര സ്ഥാനികരെയും കണ്ട് അനുഗ്രഹങ്ങള്‍ നേടി.
പന്ന്യങ്കണ്ടി അറബി കോളജ്, പാട്ടയം കുടുംബ സംഗമത്തിലും മാണിയൂര്‍ പാറാല്‍ അറബി കോളജ്, മയ്യില്‍ ഐ.ടി.എം കോളജ്, മങ്ങാട്ടുപറമ്പ് എന്‍ജിനിയറിങ് കോളജ്, സര്‍ സയ്യിദ് കോളജ്, കേയി സാഹിബ് ബി.എഡ് കോളജ്, സര്‍സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ട്, തളിപ്പറമ്പ് നാഷനല്‍ കോളജ്, ടൗണ്‍ ചര്‍ച്ച്, സാന്‍ജോസ് കണ്‍വെന്റ്, ജുമാ മസ്ജിദ് തളിപ്പറമ്പ, അല്‍മഖര്‍ നാടുകാണി തുടങ്ങിയ സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒന്നും ചെയ്യാനില്ലാത്ത ഈ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വിഭജിച്ച് പോയാല്‍ ബി.ജെ.പിക്കായിരിക്കും ഗുണമുണ്ടാവുക എന്നും ഓര്‍മിപ്പിച്ചായിരുന്നു സുധാകരന്റെ പ്രസംഗം. തുടര്‍ന്ന് ചപ്പാരപ്പടവ് ഇര്‍ഫാനിയ കോളജ്, കരുണാപുരം അഗതി മന്ദിരം എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു. തളിപ്പറമ്പില്‍ യു.ഡി.വൈ.എഫ് നേതൃയോഗത്തിലും പങ്കെടുത്തായിരുന്നു സുധാകരന്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."