കോണ്‍ഗ്രസും ബി.ജെ.പിയും തുടരുന്നത് മുതലാളിത്ത അനുകൂല നയമെന്ന്
കോട്ടയം: മുതലാളിമാരെ കൂടുതല്‍ വളര്‍ത്താനുള്ള നയങ്ങളാണ് കോണ്‍ഗ്രസും ബി.ജെ.പിയും പിന്തുടരുന്നതെന്ന് മന്ത്രി എം.എം മണി. റേഷന്‍പോലും കിട്ടാത്ത വിധത്തില്‍ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുന്നതില്‍ ഈ രണ്ടുകൂട്ടര്‍ക്കും ഒരേ സമീപനമാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടക്കുന്ന ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന് (സി.ഐ.ടി.യു) 13ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ബജറ്റിനെക്കുറിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ.എം മാണിയും ഉമ്മന്‍ചാണ്ടിയും അവതരിപ്പിച്ച എല്ലാ ബജറ്റുകളും സംസ്ഥാനത്തെ കടക്കെണിയിലേക്കു നയിക്കുന്നതായിരുന്നു. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ബജറ്റെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് അധ്യക്ഷനായി. പ്ളാനിങ് ബോര്‍ഡ് അംഗം ഡോ. കെ.എന്‍ ഹരിലാല്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി കാട്ടാക്കട ശശി, ജില്ലാ പ്രസിഡന്റ് വി.പി ഇസ്മാഈല്‍, ജില്ലാ സെക്രട്ടറി എം.എച്ച് സലിം, എം.കെ പ്രഭാകരന്, അഡ്വ. അനില്‍കുമാര്‍, പി.ജെ വര്‍ഗീസ്, പി.എന്‍ രാജു എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന നാല്‍പ്പതോളം തൊഴിലാളികളെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."