HOME
DETAILS
MAL
ത്രിദിനസെമിനാര്‍
backup
July 13 2016 | 21:07 PM
തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പും കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന നവയുഗഭേരി ത്രിദിന സെമിനാര്‍ ഇന്നു തുടങ്ങും. പേരൂര്‍ക്കട വെറ്ററിനറി കൗണ്‍സില്‍ ഹാളില്‍ ഇന്നു രാവിലെ 9 മണിക്ക് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ, ക്ഷീരവികസന മേഖലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും ഈ രംഗത്തെ പുതിയ നയങ്ങള്‍ സംബന്ധിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്യും. പാല്‍, മാംസം, മുട്ട തുടങ്ങിയവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സെമിനാര്‍ രൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."