കാവനാട് അപകടം: അജുവിന് ജന്മനാടിന്റെ യാത്രാമൊഴി
ചവറ: കഴിഞ്ഞ ദിവസം കാവനാട് ജങ്ഷന് സമീപം കെ.എസ്.ആര്‍.'ി.സി സൂപ്പര്‍ ഫാസ്റ്റ് ബസും ഇനോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച നീണ്ടകര പരിമണം സാഗിയില്‍ അജുവി(36)ന് ജന്മനാടിന്റെ കണ്ണീരീല്‍ കുതിര്‍ന്ന അന്ത്യാജ്ഞലി.
ചൊവ്വാഴ്ച രാത്രി 11:30 നായിരുന്നു അപകടം. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസും അജു ഓടിച്ചിരുന്ന ഇനോവ കാറും കാവനാട് ഐ.ഒ.ബി ബാങ്കിന് മുന്നല്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. കാറില്‍ കുടുങ്ങിയ അജുവിനെ നാട്ടുകാരും പൊലിസും ഏറെ നേരം പണിപ്പെട്ട് പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് പരിമണത്തെ കുടുംബവീട്ടില്‍ എത്തിച്ചത്.
ദു:ഖ സൂചകമായി നല്ലേഴത്ത് മുക്കില്‍ കടകള്‍ തുറന്നില്ല.വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധിപേര്‍ അന്തിമോപപചാരം അര്‍പ്പിച്ചു. വൈകിട്ട് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം ചിതയിലേക്കെടുത്തപ്പോളുയര്‍ന്ന ഷീജയുടയും മകളുടെയും നിലവിളി മുഴുവന്‍പേരെയും കണ്ണീരിലാഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."