HOME
DETAILS

തോട്ടംതൊഴിലാളികളുടെ വേതന വിതരണം പുതിയ സംവിധാനം; ഒരുക്കാന്‍ കര്‍മ പദ്ധതി

  
backup
April 19 2017 | 00:04 AM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b5%e0%b5%87-2

തിരുവനന്തപുരം: ബാങ്കിങ് മേഖലയിലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് വേതന വിതരണം പ്രതിസന്ധിയിലായ സംസ്ഥാനത്തെ അര ലക്ഷത്തിലേറെ വരുന്ന തോട്ടം തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ പുതിയ കര്‍മ പദ്ധതി തയാറാക്കുന്നു. തൊഴില്‍ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ വിപുലപ്പെടുത്താന്‍ തീരുമാനമായത്. സാധ്യമായ ഇടങ്ങളിലെല്ലാം എ.ടി.എം സെന്ററുകള്‍ സ്ഥാപിക്കുക, മൊബൈല്‍ ബാങ്കിങ് സംവിധാനങ്ങളും സൈ്വപ്പ് മെഷിനുകളും ലഭ്യമാക്കുക, തപാല്‍ വകുപ്പിന്റെ സേവനവും വേതന വിതരണത്തിനായി പ്രയോജനപ്പെടുത്തുക, പണം കൈമാറുന്നതിന് ഏജന്‍സികളെ നിയോഗിക്കുക എന്നീ നിര്‍ദേശങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്. ഇതു സംബന്ധിച്ച കര്‍മ പദ്ധതി തയാറാക്കാന്‍ റിസര്‍വ് ബാങ്ക് റീജ്യണല്‍ മാനേജരെയും തൊഴിലാളി യൂനിയന്‍ നേതാക്കളെയും യോഗം ചുമതലപ്പെടുത്തി.
കേന്ദ്ര ധനകാര്യ ബില്‍ പ്രകാരം 10,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ ബാങ്കു വഴി നടത്തേണ്ടതുണ്ട്. ബാങ്ക് ശാഖകളും എ.ടി.എമ്മുകളെല്ലാം അകലങ്ങളിലായതിനാല്‍ തോട്ടം മേഖലയില്‍ ഇത് പൂര്‍ണമായും പ്രാവര്‍ത്തികമാക്കാന്‍ നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണ്. മൊബൈല്‍ ബാങ്കിങ് സംവിധാനവും ഈ മേഖലയില്‍ ലഭ്യമല്ല. ഈ പശ്ചാത്തലത്തില്‍ തോട്ടം തൊഴിലാളികള്‍ വേതനം, കൈക്കാശ്, അവധി വേതനം, സിക്ക് അലവന്‍സ് എന്നിവ കൈപ്പറ്റാന്‍ പ്രയാസപ്പെടുകയാണ്. വിദൂരങ്ങളിലെ ബാങ്ക് ശാഖകളിലൊ എ.ടി.എമ്മുകളിലോ ചെന്ന് തുക കൈപ്പറ്റണമെങ്കില്‍ ജോലി നഷ്ടപ്പെടുത്തണം. യാത്രാ ചെലവും കഷ്ടപ്പാടുകളും വേറെയും. ഇതിന് പരിഹാരം കാണുന്നതിനായാണ് ആര്‍.ബി.ഐ - ലീഡ് ബാങ്ക് പ്രതിനിധികളെയും, തൊഴിലാളി യൂനിയന്‍ നേതാക്കളെയും പങ്കെടുപ്പിച്ചു കൊണ്ട് ലേബര്‍ കമ്മിഷണര്‍ കെ. ബിജു യോഗം വിളിച്ചത്. കര്‍മ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ കമ്മിഷണറുടെ അധ്യക്ഷതയില്‍ തൊഴില്‍ ഭവനില്‍ മെയ് രണ്ടിന് വീണ്ടും യോഗം ചേരും.
അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ എസ.് തുളസീധരന്‍, തൊഴിലാളി യൂനിയന്‍ നേതാക്കളായ അഡ്വ. പി. ലാലാജി ബാബു, അഡ്വ. എച്ച്. രാജീവന്‍, വി.ആര്‍ പ്രതാപന്‍, വി.ജെ ജോസഫ്, പി. ബാലകൃഷ്ണന്‍ നായര്‍, റിസര്‍വ് ബാങ്കിന്റെയും ലീഡ് ബാങ്കിന്റെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

 

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  a few seconds ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  5 minutes ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  12 hours ago