രാത്രി കര്‍ഫ്യൂ: ബസ് യാത്രക്ക് വിലക്കില്ല, ഇളവുകളുമായി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് രാത്രി കര്‍ഫ്യൂവിന് ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ട്രക്കുകള്‍ക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്ന് നിര്‍ദേശമുണ്ട്. രാത്രി ഒമ്പതു മുതല്‍ രാവിലെ അഞ്ചുവരെ ഏര്‍പ്പെടുത്തിയിട്ടുള്ള രാത്രികാല കര്‍ഫ്യൂവിലാണ് ഇളവ് നല്‍കിയിട്ടുള്ളത്.
അതേ സമയം കൊവിഡ് കീഴടക്കുന്ന സാഹചര്യം മാനിച്ച് മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്.
കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ വെന്റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്‌റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ ആവശ്യമാണെന്നുമാണ് മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."