HOME
DETAILS
MAL
മലഞ്ചരക്ക് കടയിലെ മോഷണം: പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി
backup
July 04 2018 | 08:07 AM
ചെറുപുഴ: മലഞ്ചരക്ക് കടയില്‍ മോഷണം നടത്തിയ സംഭവത്തില്‍ കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി ഇന്ന് തെളിവെടുക്കും. ചെറുപുഴയിലെ ചുണ്ട, പാടിയോട്ടുചാല്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയ പുലിക്കുരുമ്പ സ്വദേശി തൊരപ്പന് സന്തോഷ്(36), കീഴ്പള്ളി സ്വദേശി പള്ളിവേലില്‍ ജോഷി (43) എന്നിവരെയാണ് മട്ടന്നൂര്‍ പൊലിസ് പിടികൂടിയത്. ഈ മാസം 13ന് രാത്രിയിലാണ് ചുണ്ടയിലെ പി. രവിയുടെ മലഞ്ചരക്ക് കടയുടെ പൂട്ട് പൊളിച്ച് ആറു ക്വിന്റല്‍ അടയ്ക്ക മോഷ്ടിച്ചത്. സമീപത്തുള്ള വിളക്കുവട്ടം ചക്കാലയ്ക്കല്‍ ദേവസ്ഥാനത്തിന്റെ ഭണ്ഡാരവും പൊളിച്ചിരുന്നു. വാഹനത്തിന്റെ ബാറ്ററി മോഷണത്തിനിടെ ഇരുവരും പിടിയിലാകുന്നത്. ചോദ്യം ചെയ്യലിലാണ് ചെറുപുഴയില്‍ മോഷണം നടത്തിയത് ഇവരാണെന്ന് തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."