HOME
DETAILS
MAL
കള്ളനോട്ട് കേസ്: പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവ്
backup
March 28 2019 | 07:03 AM
പാലക്കാട്: കള്ളനോട്ട് കേസില്‍ പ്രതികള്‍ക്ക് 5 വര്‍ഷം തടവ് ശിക്ഷ.കള്ളനോട്ട് കൈമാറുന്നതിനിടെ പിടിയിലായ പ്രതികള്‍ക്കാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ഒന്ന്് അഞ്ച് വര്‍ഷം തടവും 10,000 രൂപ പിഴയും വിധിച്ചത്.
തിരുവനന്തപുരം സ്വദേശികളായ സെലിമന്, ഷിമിക്കുട്ടന് എന്നിവരെയാണ് മജിസ്ട്രേറ്റ്ടി.കെ.മോഹന്‍ദാസ് ശിക്ഷിച്ചത്. 2014 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഒലവക്കോട് റെയില്‍വേ സ്റ്റേഷന് റോഡിലുള്ള ശ്രീലകം ലോട്ടറിക്കടയില്‍ പണം കൈമാറാനെത്തിയപ്പോഴാണ് പിടിയിലായത്. 500 രൂപയുടെ 15 വ്യാജ ഇന്ത്യന്‍ കറന്‍സിയാണ് പിടികൂടിയത്. അന്നത്തെ ടൗണ്‍ നോര്‍ത്ത് എസ്.ഐ. മുരളീധരനാണ് കേസന്വേഷണം നടത്തിയത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രമേശ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."